Saturday, November 19, 2011

നാശം വിതക്കാന്‍ മുല്ലപെരിയാര്‍ ! ഉറക്കം നടിച്ചു സര്‍ക്കാര്‍ ഉണര്‍ത്താന്‍ ശ്രേമിക്കാതെ ജനങ്ങള്‍


മരണ മണി അടിച്ചു തുടങ്ങിയട്ടു കാലങ്ങള്‍ അയി കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം ഇടുക്കിയില്‍ ഉണ്ടായ ഭൂകംബതോടെ രൂപം കൊണ്ട് തുടങ്ങിയ ചോര്‍ചക്ക് പന്ത്രണ്ടു വര്‍ഷങ്ങള്‍ പിന്നിട്ടു കഴിഞ്ഞട്ടും പരിഹാരം കാണാന്‍ കാല കാലങ്ങളില്‍ മാറി വന്ന ഭരണ കൂടങ്ങള്‍ക്ക് ആഇട്ടില്ല ! ഇനി എന്ന് ആഗും തീരുമാനം ? വണ്ടിപെരിയാര്‍ മുതല്‍ എറണ്നാകുളം വരെ ഉള്ള ജനങ്ങളെ അറബിക്കടലിന്റെ അടിത്തട്ടിലേക്ക് കൊണ്ട് പോയി പട്ടടയില്‍ ഒടുക്കിയട്ടോ , അതോ സ്രാവിന് ഭഷണം ആകിയട്ടോ ?
എന്താണ് സര്‍ക്കാരിന് ജനങ്ങളോട് ഇത്ര അമ്മഇമ്മ പോര് ? ചില സിനിമ കളില്‍ കാണുന്നത് പോലെ തീവ്ര വാദികളില്‍ നിന്നോ , വിദേശ ശത്രുകളില്‍ നിന്നോ ആചാരം വാങ്ങിയട്ടുണ്ടോ , എല്ലാവരെയും കൊന്നു കൊടുക്കാം എന്നും പറഞ്ഞു കൊണ്ട് ? ഓരോ ദിവസവും ചോര്‍ച്ച കൂടി വരുന്നു അടിനനുസരിച്ചു ഗവര്‍മെന്റെ പഠനം നടത്താന്‍ ആളുകളെ അയക്കുന്നു .... ഇടുക്കി എന്താ റിസേര്‍ച്ച് നടത്തി ഡോക്ടറേറ്റ്‌ നേടാനുള്ള പരിഷണ ശാലയോ ? ഇവന്മാരുടെ പടുതം എന്ന് തീരും ? മേല്‍ പറഞ്ഞ ദുരന്തം സംഭവിച്ച ശേഷമോ ?
ഇടുക്കിയില്‍ മരണം അണപൊട്ടി ഒഴുകിയാല്‍ തമിഴ് നാടിനു ഒരു നഷ്ട്ടവും സംഭവിക്കാനില്ല സര്‍ക്കാരിന് കുറച്ചു മണ്ഡലങ്ങളും നഷ്ട്ടമാകും അതിനു അവര്‍ക്കെന്തു ചേതം ഒരാഴ്ചത്തെ ദുക്കാചരണം പിന്നെ ഒരു മാപ്പ് പറച്ചില്‍ അവിടെ തീര്‍ന്നു എല്ലാം ....... പണ്ടത്തെ ചെറുപ്പക്കാര്‍ക്ക് എങ്കിലും ചുണ ഉണ്ടായിരുന്നു, ഇന്ന് അതും ഇല്ല ഒരു മൊബൈല്‍ ഫോണ്‍ പിന്നെ ഫേസ് ബുക്ക്‌ ഇത്രയും ഉണ്ടങ്കില്‍ അവന്റെ ലോകം ഹാപ്പി അയി .
ജാലിയന്‍ ബാലബാഗ് കൂട്ടകൊലയുടെ ഉത്തരവാദി ജനറല്‍ യര്‍നെ വര്‍ഷങ്ങള്‍ക്കു ശേഷം അവന്റെ ജന്മ നാട്ടില്‍ പൊയ് കൊന്ന വീര ദേശാഭിമാനികള്‍ ഇവിടെ ജീവിച്ചിരുന്നു അന്ന് വിദേശികള്‍ നമ്മളെ കൂട്ടകൊല ചെയിതു എങ്കില്‍ ഇന്ന് നാട്ടല്ലിനു ബലം ഇല്ലാത്ത സോദേശികളായ ഭരണ പ്രതിപക്ഷ ഷണ്ഡന്‍മാരും .ഇനി ഒരു ദുരന്തം ഉണ്ടായാല്‍ പ്രതികാരം ചെയാന്‍ പൊയ്ട്ടു അതിനെ അതിജീവിക്കാന്‍ ഉള്ള കറുത്ത് പോലും ജനങ്ങള്‍ക്ക്‌ ഇല്ലാ . ഇനിയും ഉറക്കം നടിച്ചു കിടക്കുന്നവരെ കസേരയില്‍ നിന്നും മറിച്ചിടേണ്ട നമ്മള്‍ ഉറക്കം വിട്ട് ' ഇനിയെങ്കിലും ഉണരൂ ' ഇല്ലെങ്കില്‍ ഒരു ദിവസം നമ്മള്‍ ഉണരുന്നത് വാക്കുകളെക്കാള്‍ ഭാരം പേറുന്ന ദുരന്തത്തിന്റെ പ്രഭാത കാഴ്ചകളിലേക്ക് ആക്കും .

1 comment:

ushamol said...

ഇനിയെങ്കിലും ഉണരൂ