Monday, September 29, 2008

കര്‍ക്കിടകത്തിലെ ആ കറുത്ത രാത്രി (കള്ളനും കള്ളിയും )

വെള്ളിടി മിന്നലുകള്‍ ഭൂമിയില്‍ നടുക്കം വിതറിയ കറുത്തിരുണ്ട കഴിഞ്ഞ കര്‍ക്കിടകത്തിലെ ഒരു രാത്രി
ദൂരെ മലഞ്ചെരുവിലെ ഒരു കുടിലില്‍ ഒരു റാന്തല്‍ വിളക്ക് നേരിയ പ്രകാശം വിതറുന്നുണ്ട് .....................

അവിടെ അരുമയായ തന്റെ കുഞ്ഞു മകനെ താരാട്ടുപാടി ഉറക്കി ഒരമ്മ (മുപ്പതോളം വയസ് പ്രായം വരും ) ദൂരെ തനിക്കും മകനും വേണ്ടി വേല ചെയാന്‍ പോയ ഭര്‍ത്താവിനായി വഴികന്നുമായ് കാത്തിരിക്കുകയാണ് .


ആഴ്ച രണ്ടു കഴിഞ്ഞു പ്രാണ പ്രിയനേ ഒന്നു കണ്ടിട്ട് അദ്ദേഹം അയച്ചു നല്കുന്ന പണത്തില്‍ അദേഹത്തിന്റെ വിയര്‍പ്പിന്റെ മണം അവള്‍ അറിയുമായിരുന്നു അതായിരുന്നു അവള്‍ക്ക് ഏക ആശ്വാസം......


മഴ ശക്തിയോടെ പെയ്തു വീഴുന്നു , പെട്ടന്നാണ് അവള്‍ ഒരു കാല്‍പെരുമാറ്റം കേട്ടത് ..... ഒരു ചെറു നടുക്കം അവളില്‍ വിറയല്‍ ഉളവാക്കി ആഗഥന്‍ ചോദിച്ചു വിജയന്‍ ചേട്ടന്‍ ഉണ്ടോ ?
ഹൊ !!! ഭാഗ്യം ഭര്‍ത്താവിനെ അന്വേഷിച്ചാരോ ആണ് ...... അവള്‍ പറഞ്ഞു ഇല്ല , അദ്ദേഹം ഒരാഴ്ച കഴിഞ്ഞേ വരൂ ....


ആഗതന്‍ അവളോട്‌ ചോദിച്ചു ഒരു ചെറിയ കള്ള ചിരിയോടെ , കള്ളി അപ്പോള്‍ ആരെ പ്രധീക്ഷിച്ചാണ് ഇവിടെ കാത്തിരുന്നത് ?


അവള്‍ ചെറിയ നീരസത്തോടെ ആകതനോട് പറഞ്ഞു പോടാ കുറുംബാ .... ഞാന്‍ എത്ര നേരമായി വഴികന്നുമായ് കാത്തിരിക്കുന്നു മനോജിന് എന്തെങ്കിലും ആപത്തു പറ്റിയോ എന്നുവരെ ഞാന്‍ ഭയപെട്ടു (ഇവിടെ ഭര്‍ത്താവിന്റെ പേര് വിജയന്‍ ഭര്‍ത്താവില്ലാത്ത സമയത്ത് ഭര്‍ത്താവിന്റെ കടമ ഏറ്റെടുത്ത് നടത്തുന്നവന്റെ പേര് മനോജ് വെറും മനോജ് അല്ലാ കുറുമ്പന്‍ മനോജ് )



അവന്‍ അവളോട്‌ പറഞ്ഞു എന്നെ ഇങ്ങനെ ഇവിടെ നിറുത്തികൊണ്ടുനിന്നാല്‍ എങ്ങനെ കാര്യങ്ങള്‍ നടക്കും ? അവള്‍ പറഞ്ഞു ഈ കള്ളന്റെ ഒരു കാര്യം .... എന്തൊരു ആക്രന്തമാ ?
അവര്‍ ആ കൊച്ചു കുടിലിലേക്ക് കയറി പരമ്പുകൊണ്ടു മെടഞ്ഞ വാതില്‍ മെല്ലെ അടഞ്ഞു ഉറങ്ങുന്ന കുഞ്ഞിനെ ഉണര്‍ത്താതെ ഇരികാനവണം സ്നേഹനിധിയായ ആ അമ്മ വാതില്‍ വലിച്ചടക്കാതെ ഇരുന്നത് .......



സമയം മെല്ലെ ഒച്ചിഴയും പോലെ ഇഴഞ്ഞു നീങ്ങി കരിനാഗങ്ങളെ പോലെ ആ നീചരും പെട്ടന്ന് പുറത്തു ഒരു വിളി കേട്ടു ലെക്ഷ്മി ...... വാതില്‍ തുറക്ക്‌ ഇതാ ഞാന്‍ എത്തി ......


ഇന്ത്യ പാക്ക് ക്രിക്കെറ്റ് കളിക്ക് ഇടയില്‍ കരണ്ട് പോയാല്‍ എന്ത് ഫീല്‍ ചെയും അതിനേക്കാള്‍ രസം പിടിച്ചു വരുമ്പോളാണ് ഒരു ലെക്ഷ്മി അവര്‍ മനസ്സില്‍ പറഞ്ഞിരിക്കണം ....


ചാരി കിടന്ന വാതില്‍ തള്ളി തുറന്നു അയാള്‍ അകത്തു കയറി അസ്തപ്രേജ്ഞാനായ് തരിച്ചു നിന്നുപോയ് വിശസത്തയും സ്നേഹ നിധിയുമായ തന്റെ ഭാര്യ ...... താന്‍ അനുജനെ പോലെ സ്നേഹിച്ച തന്റെ കൂട്ടുകാരെന്റെ അനുജന്‍ ഇതാ തന്നെ ഹീനമായി വഞ്ചിച്ചു ..... ദൈവമേ ... അലമുറഇട്ടു കരഞ്ഞു കൊണ്ട് ഒരുനിമിഷം അയാള്‍ നിലത്തിരുന്നു ...... മനോധൈര്യം വീണ്ടെടുത്തു അയാള്‍ അവളുടെ കവിളില്‍ ഒന്ന് ആഞ്ഞടിച്ചു..........


പിറ്റേന്ന് അവള്‍ അവളുടെ വീട്ടിലേക്ക് പോയി അതിന്റെ പിറ്റേന്ന് ഒരു വെള്ള അംബാസിഡര്‍
കാര്‍ അവിടെ സൈഡ് ആക്കി അതില്‍ നിന്നും ചുണ്ടുകള്‍ ഏഷ്യന്‍ പെയിന്റ് അടിച്ചപോലുള്ള മൂന്നു മഹിളകളും കൂടെ എന്തിനും ഏതിനും പോന്ന ഒരു എലുങ്കനും വന്നിറങ്ങിയവരെ ഏതോ ഗ്രഹത്തില്‍ നിന്നും വന്നിറങ്ങിയ അന്ന്യഗ്രഹ ജീവികളെ പോലെ വീക്ഷിച്ചു നോക്കി നിന്ന നിഷ്കളങ്കാരായ ഗ്രാമ വാസ്സികളോട് അവര്‍ പറഞ്ഞു ലെക്ഷ്മി എന്ന സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അവളുടെ ഭര്‍ത്താവിനെ ചോദ്യം ചെയാന്‍ വനിതാവേധിയില്‍ നിന്നും വന്നതാണ് ഞങ്ങള്‍ .....



എന്ത് പരാതി , ഏത് പരാതി ? അവിടെ കൂടി നിന്നവര്‍ ഒന്നടക്കം ചോദിച്ചു ... വനിതകള്‍ ചോദിച്ചു കഴിഞ്ഞ ദിവസം വിജയന്‍ ഭാര്യ ലെക്ഷ്മിയെ അകാരനമായി തല്ലിഇരുന്നോ ? അവിടെ കൂടി ഇരുന്നവര്‍ ഒരുപോലെ പറഞ്ഞു തല്ലി സത്യംതന്നെ ഭാര്യ മറ്റൊരുത്തന്റെ കൂടെ പിറന്നപടി കിടക്കുന്നത് കാണുമ്പോള്‍ അടിക്കാതെ ആ കവിളില്‍ മുത്തം കൊടുത്തിട്ട് വെല്‍ഡെന്‍ മൈ ഡിയര്‍ ഗേള്‍ എന്നും പറഞ്ഞു ആസ്ലെഷിക്കണോ ? നഗ്നരായി നില്ക്കുന്ന കൊച്ചുകുട്ടികളെ കാണുമ്പോള്‍ തോന്നുന്ന വാല്‍സല്ല്യത്തോടെ....................


(പാലകാടുള്ള പാവം പട്ടെര്‍ക്ക് പറ്റിയ വഞ്ചനയുടെ വേദനായു മായി ഉടെനെ വരുന്നതു വരെ ഗുഡ് ബൈ )

Friday, September 19, 2008

തിരുടാ തിരുടി (കള്ളനും കള്ളിയും ) അനുഭവം

ഒരു യാത്രയുടെ ഇടയ്ക്ക് ആണ് ചെറിയ ഒരാള്‍കൂട്ടം കണ്ടു ഞാന്‍ വണ്ടി നിറുത്തുന്നത് കാരണം അന്വേഷിച്ചപ്പോള്‍ ഒരു ഗള്‍ഫ് കാരന്റെ വീട്ടില്‍ കള്ളന്‍ കയറിയട്ടുണ്ട് എന്നും ആള്‍കൂട്ടത്തെ ഭയന്നു അകത്തിരിക്കുകയാണ് എന്നും അറിഞ്ഞു .

വളരെ താല്‍പര്യം ഉള്ളതും മുന്‍പരിചയം ഉള്ളതുമായ സബ്ജക്റ്റ് ആണ് കള്ളനെ പിടുത്തം അതിനാല്‍ തന്നെ വണ്ടി സൈഡ് ആക്കി ഞാനും അവരോട് ഒപ്പം ചേര്‍ന്നു . വീടിനെ കുറിച്ചും വീട്ടുകാരെ കുറിച്ചും ഞാന്‍ അന്വേഷിച്ചു ഗ്രഹ നാഥന്‍ ഗള്‍ഫില്‍ ജോലി ചെയുന്നു പിന്നെ പന്ത്രണ്ടു വയസ് പ്രായമുള്ള ഏക മകളുമായി അദ്ദേഹത്തിന്റെ ഭാരിയ തനിച്ചാണ് അവിടെ താമസിക്കുന്നത് എന്നാല്‍ സംഭവം നടക്കുന്ന സമയത്തിന് അല്‍പ്പം മുന്പ് സ്ത്രീ തന്റെ കുട്ടിയുമായി അടുത്തുള്ള ബന്തു വീട്ടില്‍ പോയിരിക്കുകയാണ് .

ആളില്ലാത്ത വീട്ടില്‍ ചെറിയ ഒരുവെളിച്ചം ശ്രെതിക്കപെട്ടതിനാല്‍ ആണ് അയല്‍ക്കാര്‍ അവിടെ കള്ളന്‍ കയറിട്ടുണ്ട്‌ എന്ന നിഗമാനത്തില്‍ എത്തിച്ചേര്‍ന്നത് (വെളിച്ചം ദുക്കിപ്പിക്കും ഉണ്ണി എന്ന് അദ്ദേഹം അവിടെ ഇരുന്നു പടുകയിരിക്കും , വെളിച്ചത്തു കക്കുന്നത്‌ ഒരു സുഹം ആണെന്നാണല്ലോ പണ്ടാരാണ്ട് പറഞ്ഞിട്ടുള്ളത് )

പക്ഷെ വാതില്‍ തുറക്കുമ്പോള്‍ വീട്ടുകാര്‍ ആരെങ്കിലും വേണമല്ലോ അതിനാല്‍ ബെന്തുവീട്ടില്‍ പൊയ് ഗൃഹനാഥയെ കൂട്ടി വരാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു (നിമിഷ നേരങ്ങള്‍ കൊണ്ടു ഞാന്‍ അവിടത്തുകാരന്‍ അയി തീര്‍ന്നിരുന്നു ) അവിടെ വച്ചു പരിചയപെട്ട വില്‍സന്‍ ചേട്ടനും ഞാനും കൂടി ബന്തു വീട്ടിലേക്ക് പോയി പക്ഷെ അവിടെ ചെന്നപ്പോള്‍ ഗൃഹനാഥയും കുട്ടിയും അവിടെ എത്തിയട്ടില്ല , അവരുടെ ബന്തുക്കളെയും കൂട്ടി മടങ്ങും വഴി വില്‍സന്‍ ചേട്ടന്‍ എന്നോട് ചോതിച്ചു " ഇനി നായിന്റെ മോളെങ്ങാനും ആണോ അതിനകത്ത്‌ " ?

അവിടെ തിരിച്ചെത്തി വാതില്‍ ചവിട്ടി തുറന്നു ഞങ്ങള്‍ അകത്തു കയറുമ്പോള്‍ അവിടെ അതാ ഭയത്താല്‍ (കട്ട് തീറ്റക്ക്‌ ഇടയ്ക്ക് പിടിക്ക പെട്ട കുട്ടിയുടെ ഭയം ഇതും ഒരുതരം കട്ട് തീറ്റ ആണല്ലോ ? ) പരസ്പരം ദൃഡരാഷ്ട്രആലിങ്കനത്തില്‍ നില്ക്കുന്ന ഇണ കിളികള്‍ കട്ടിലിന്‍ അടിയില്‍ അമ്മയുടെ കലാപരിപാടികള്‍ കണ്ടുകൊണ്ടു കുഞ്ഞു മാലയും എന്തൊരു ദയനിയമായ കാഴ്ച ഭര്‍ത്താവ് വിദേശത്തു പൊരി വെയിലില്‍ അമ്മയ്ക്കും മകള്‍ക്കും വേണ്ടി കണ്ട അറബികളുടെ ആട്ടും തുപ്പും സഹിച്ചു ജോലി ചെയ്യുന്നു അദ്ദേഹം അയച്ചു നല്കുന്ന പണം തന്റെ കുഞ്ഞിനും ഭാര്യക്കും മാന്ന്യമായ് ജീവിക്കാനുള്ളതല്ലേ ?

എന്നാലോ അദ്ദേഹം ദൂരെ , ശാരിരി അഭിലാഷം അത് നിറവേറ്റി നല്‍കാത്തത് കൊണ്ടാണോ ഇവള്‍ മറ്റൊരുത്തനെ വിളിച്ചു വീട്ടില്‍ കയറ്റിയത് ? സ്വൊന്തം കുഞ്ഞിന്റെ മുന്നില്‍ മൃഗത്തെ പോലും നാണിപ്പിക്കും വിധത്തില്‍ നീരടിയതും . ഇവിടെ വന്ചിക്കപെട്ടത്‌ കുടുംബ നാഥനാണ് അദ്ദേഹത്തിന്റെ പന്ത്രണ്ടു വയസ് പ്രായം ഉള്ള മകളും , ഇവരെ സഹാഇക്കാന്‍ പുരുഷവേദി ഇല്ലല്ലോ സ്ത്രീ വന്ചിത ആകാതെ തന്നെ ഭര്‍ത്താവിനെ കോടതി കയറ്റാന്‍ നടക്കുന്ന വനിതാ വേദിയും മഹിളമാരുടെ സംഘടനകളും എന്തെ ഇവിടെ മുഖം മൂടുന്നു ?

വന്ചിക്കപെട്ട പുരുഷന്‍ മാരുടെ കൂടുതല്‍ അനുഭവങ്ങളുമായി വീണ്ടും വരുന്നതു വരെ ഗുഡ് ബൈ

(തുടരും )