Thursday, August 28, 2008

ഇടുക്കിക്ക് മുകളിലും പ്രാപ്പിടിയന്മാര്‍

പുതുമ ഉള്ള ന്യൂസ് അതാണ്‌ മലയാളിക്ക് എന്നും പൈത്യം. രാവിലെ വയറ്റില്‍ നിന്നും പോകാന്‍ ഇതുപോലെ ചൂടെന്‍ വാര്‍ത്ത വേണം പോലും . ഇപ്പോള്‍ ചാനലുകളില്‍ ഓണ്‍ ലൈനില്‍ വാര്‍ത്ത അറിയാന്‍ സൌകര്യം ആയതോടെ മലയാളിക്ക് നേത്ര പഴമില്ലാതെ തന്നെ നാല് നേരവും ഭേഷായിട്ടു വയറ്റില്‍ നിന്നും പോകുമെന്നാണ് ഡോക്ടര്‍മാര്‍ പോലും സര്‍ട്ടിഫൈ ചെയുന്നത് .
ഇതാ ഇന്നും വൈകിട്ട് വയറ്റില്‍ നിന്നും പോകാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് വേണ്ടി ഒരു ചെറിയ വാര്‍ത്ത. ഇടുക്കിയിലെ അപ്പച്ചന്‍മാര്‍ക്കും അമ്മച്ചിമാര്‍ക്കും ഒരു കരക്കമ്പി കിട്ടിയിട്ടുണ്ട്, പിള്ളേരെ പിടുത്തക്കാര്‍ ചാക്കുമായിട്ടു ഇങ്ങോട്ടും(ഇടുക്കി) ഇറങ്ങിയിട്ടുണ്ടെന്ന്. അന്വേഷിച്ചപ്പോള്‍ അല്ലെ കാര്യം പിടികിട്ടിയത് ഇടുക്കി പൈനാവ് എന്‍ജനീറിങ്ങ് വിദ്യാര്‍ത്തിയെ മുപ്പതു ലക്ഷം മോജനദ്രവ്യം ആവശ്യപെട്ടുകൊണ്ട് തട്ടികൊണ്ട് പോയെന്ന്. ഈ വാര്‍ത്ത ഇടുക്കി കാട്ടുതീ പോലെ പടര്‍ന്നു കയറുകയാണ് എന്നാണു ഇപ്പോള്‍ അവിടെ നിന്നും അറിയാന്‍ കഴിഞ്ഞത് . അതിനാല്‍ തന്നെ കാരണവന്മാര്‍ എല്‍ .കെ. ജി മുതല്‍ കോളേജ് വരെ ഉള്ള തങ്ങളുടെ മക്കളെ എല്ലാം പിള്ളേരെപ്പിടുത്തക്കാര്‍ കൊണ്ട് പോയാലോ എന്ന് കരുതി വിളിക്കാന്‍ പോയി എന്നാണ് മറ്റൊരു കരക്കമ്പി . ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒരു വീട്ടമ്മ പറഞ്ഞത്, "എത്ര സമാധാനമുള്ള നാടായിരുന്നു ഇത് (ഇടുക്കി) . ഇങ്ങോട്ടേക്കു നീജന്മാരെ , നിങ്ങള്‍ക്ക് പ്രവേശിക്കാതെ ഇരുന്നു കൂടെ ? . വൃത്തിഹീനമായ രാഷ്ട്രീയ, മത കുടിപകകളില്ലാതെ ഞങ്ങള്‍ ഇവിടെ കഴിഞ്ഞു പോയ് ക്കൊള്ളട്ടെ ................... "
ഇടുക്കി ജില്ലയില്‍ നിന്നും ബ്ലോഗ് സ്പോട്ടിന്റെ സ്വന്തം ലേഖകന്‍
.............. ടിന്‍സ് ആലപ്പുര ................

4 comments:

joice samuel said...

എന്റെ കവിതയ്ക്ക് താങ്കള്‍ നല്‍കിയ അഭിപ്രായത്തിനും വിലയേറിയ നിര്‍ദേശത്തിനും വളരെയേറെ നന്ദി...
തുടര്‍ന്നും പ്രതീക്ഷിക്കുന്നു..
ഒരു ആല്‍ബം സോങ്ങായോ മറ്റോ എന്റെ കവിതയും വന്നു കാണണം എന്നു എനിക്കും ആഗ്രഹം ഉണ്ട്..
താങ്കള്‍ക്ക് എന്നെ ഒന്നു സഹായിക്കാമോ???
താങ്കളുടെ അഭിപ്രായം എനിക്ക് മെയില്‍ ചെയ്യണം...
(joice.samuel@gmail.com)
സസ്നേഹം,
മുല്ലപ്പുവ്..!!

jackson joy said...

ഇടുക്കിലെ ന്യൂസ് എന്ന് ഏഴുതിറീകുന്നത് കൊള്ളാം................ .മലയാളിക്ക് എപ്പോഴും ഹോട്ട് ന്യൂസ് വെന്‍ഡാതുത് ഇവിടെ തന്നതിന്നു നന്ദി................ jackson joy

jackson joy said...

ഇടുക്കിലെ ന്യൂസ് എന്ന് ഏഴുതിറീകുന്നത് കൊള്ളാം................ .മലയാളിക്ക് എപ്പോഴും ഹോട്ട് ന്യൂസ് വെന്‍ഡാതുത് ഇവിടെ തന്നതിന്നു നന്ദി................

jinesh mr said...

good