Tuesday, August 12, 2008

മലയാള സിനിമ പ്രതിസന്ധിയിലേക്കോ ?














ഏറെ താമസിക്കാതെ തന്നെ വീണ്ടും ഉയര്‍ന്നു വരാന്‍ പോകുന്ന ചോദ്യമാണിത് !.ആഴ്ചതോറും മൂന്നും നാലും സിനിമകള്‍ വച്ച് ജനസമ്മതി തേടാന്‍ എത്തുന്നുണ്ട് എങ്കിലും എല്ലാം ബോക്സ് ഓഫ് ഹിറ്സില്‍ മൂക്ക് കുത്തി വീഴുന്നു .എന്താവും കാരണം ?

കഴിഞ്ഞ രണ്ട് വാരങ്ങളില്‍ പുറത്തിറങ്ങിയ പ്രശസ്തമുതുക്കന്മാര്‍ കൊച്ചു മക്കളുടെ പ്രായം പോലുമില്ലാത്ത പെണ്കുട്ടികലോടൊപ്പംതകര്‍തഭിനയിച്ചു എന്ന്‍പറയപ്പെട്ട പടങ്ങള്‍ വരെ പരാജയമായിരുന്നു .എന്താവാം കാരണം ? മലയാളിക്ക് നല്ലതും ചീത്തയും തിരിച്ചറിയാനുള്ള വിവരം വച്ചു എന്നാണോ?

ഫാന്റം ഥകള്‍ വരുന്നത് പോലെ മാറി മാറി തുടര്‍ചിത്രങ്ങള്‍ , പണ്ട് ഹിറ്റായ പടങ്ങളുടെയെല്ലാം രണ്ടും മൂന്നും ഭാഗങ്ങള്‍ വരുന്നു.ഭാഗ്യം ചെങ്കോലില്‍ നായകന്‍ മരിച്ചത് ,അല്ലായിരുന്നെങ്കില്‍അതിന്റെയും മൂന്നും നാലും ഭാഗങ്ങള്‍ കൂടി കാണേണ്ടി വരുമായിരുന്നു .അതോ നായകന്‍ അന്ന് മരിച്ചിട്ടില്ല ,ബോധം കേട്ട് കിടക്കുകയായിരുന്നെന്നും പറഞ്ഞു അത് ഇനിയും പുറത്തു വരുമോ എന്തോ ?

മലയാള സിനിമയില്‍ നിന്നും യുവ താരങ്ങള്‍ എല്ലാം കൂട്ടത്തോടെ പാണ്ടിലോറി പിടിച്ച് കൂടോഴിയുന്നു ,കൂടുതല്‍ പ്രതിഫലമാണോ ലക്‌ഷ്യം ,പ്രതിഫലതെക്കാള്‍ വലുതല്ലേ കരിയര്‍ ? അതാവും കാരണം എങ്ങനെ പോകാതിരിക്കും വീപ്പക്കുറ്റി പോലെ രണ്ട് മൂന്നെണ്ണം ഇവിടെ നില്‍ക്കുകയല്ലേ ഒന്നിനെയും ഉയര്‍ന്നു വരാന്‍ സമ്മതിക്കാതെ.

ഇവന്‍മാര്‍ക്കൊക്കെ യുവതാരങ്ങള്‍ക്കായി ഒന്ന് വഴി മാറി കൊടുത്തുകൂടെ എന്ന് ചോതിക്കുന്നതില്‍ ഒരര്‍തവുമില്ല ,അത്ര ത്യാഗ മനസ്ഥിതി ആര്‍ക്കാനുണ്ടാവുക ,സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും ഇവരെ മാറ്റാനും പറ്റില്ല ,ഇവന്മാര്‍ തീറ്റ കൊടുത്തു വളര്‍ത്തുന്ന ഫാന്‍സുകാര്‍ എന്നാ കാട്ടുകഴുതകള്‍ക്കും ഇവന്മാരെ കൂടിയേ തീരൂ .എന്നാല്‍ ജനങ്ങള്‍ എന്തെ ഇവരുടെ കഴിവില്‍ മാത്രം പ്രത്യാസയര്‍പ്പിക്കുന്നു ?
ഈ വാരം (8/8/08)പുറത്തിറങ്ങിയ അന്യഭാഷാ മൊഴിമാറ്റ ചിത്രമായ കൃഷ്ണ ,പരുന്തിന്റെയും മാടംബിയുടെയും റിലീസ് ദിനതെതക്കാള്‍ കൂടുതല്‍ പ്രേക്ഷകര്‍ മൂന്നാം ദിവസം സെക്കന്റ് ഷോയ്ക്ക് വരെ ഉണ്ടായിരുന്നു എന്നത് തന്നെ പ്രേക്ഷകര്‍ നല്ലത് തിരിച്ചറിയുന്നു എന്നതിന്റെ തെളിവാണ് . ഈ സിനിമയിലെ നായകന്‍ ല്ലു ര്‍ജുന്‍ മലയാളികള്‍ക്ക് പ്രിയ നായകനായിക്കഴിഞ്ഞു എന്നത് ഇനി മലയാളത്തിലെ സീനിയര്‍ താരങ്ങള്‍ക്ക് സഹിക്കാന്‍ പറ്റുമോ ? ഇനി അല്ലു അര്‍ജുനന്റെ ചിത്രങ്ങള്‍ക്ക് കേരളത്തില്‍ പ്രവേശന അനുമതിക്ക് നിരോദനം ഏര്‍പ്പെടുത്തുവാനും സാധ്യത ഏറെയാണ്‌.

ഇതിനു മുമ്പ് മലയാള സിനിമ പ്രതിസന്ധി നേരിട്ട കാലക്കട്ടം........ അന്ന് ഈ പ്രതിസന്തിയില്‍ നിന്നും മലയാള സിനിമയെയും ബി ക്ലാസ് തിയെട്ടരുകളെയും രക്ഷപെടുത്തിയ എ. ടി ജോയി എന്ന അഭിവന്ദ്യനായ ആ മനുഷ്യനെ മലയാളികള്‍ മറന്നോ ?.എന്നാല്‍ ഇനി വരുവാന്‍ പോകുന്ന വിപത് സന്ധിയില്‍നിന്നും മലയാളസിനിമയെ രക്ഷപെടുത്തുവാന്‍ എ .ടി .ജോയി വീണ്ടും ഷക്കീലയെ രംഗത്ത് കൊണ്ട് വരേണ്ടി വരും .അങ്ങനെ ഒരു സാഹസത്തിനു കേരള ഫിലിം ഇന്റസ്റ്രിയെ പറഞ്ഞു വിടണോ ? .......................

3 comments:

Anil said...

മം കൊള്ളാം
അഡ്രസ്സ് കൂടി ഒന്നു പറഞ്ഞു തരുമോ
ഒന്നു നേരിട്ടു കാണാനാ
:-)

കാവലാന്‍ said...

മലയാള സിനിമയ്ക്ക് രണ്ട് കാലുകളാണത്രേ സൂപ്പര്‍ സ്റ്റാര്‍സ്.പണ്ടാരമ്മടങ്ങാനായിട്ട് രണ്ടുകാലിലും മന്തായിട്ട് കാലമേറെയായി.എന്നിട്ടും നൂറുമീറ്റര്‍ ഓട്ടത്തിന്റെ ട്രാക്കിലാണു നില്പ്പ്.കയ്യടിക്കാന്‍ ആളെ കാശിനു കിട്ടും ചൈനയിലെ ഗാലറികളിലും കിട്ടുന്നുണ്ടത്രേ.പക്ഷേ അവര്‍ക്ക് കാണണമെന്നില്ലല്ലോ നിശ്ചിത ടൈമില്‍ കയ്യടിക്കുക അതിനാണല്ലോ കൂലി കിട്ടുന്നത്. ഇവറ്റകള്‍ രണ്ടെണ്ണമിങ്ങനെ അനങ്ങാപ്പാറക്കളായി നില്‍ക്കുന്നിടത്തോളം തിരക്കഥാകൃത്തുകളും സംവിധായകരും മറ്റും ഇവര്‍ക്കവേണ്ടി കഥയുണ്ടാക്കുന്നു.മാടമ്പി വീടമ്പി,പൊണ്ണന്തമ്പി,പോത്തന്‍ വാപ്പ എന്നൊക്കെ പേരും.പേരില്‍ തന്നെയുണ്ട് കഥ മുഴുവന്‍. നല്ല ചോരത്തള‍പ്പുള്ള ആമ്പിള്ളാരുടെ പടം വരുമ്പോ അതു കാണാന്‍ തന്നെയാണ് ആളു പോവുക.മേയാന്‍ പറ്റിയ പുല്‍മേടന്വേഷിച്ചു നടക്കുന്ന മുതുക്കന്‍ കാളകളുടേയും മറ്റും ഇറച്ചിത്തൂക്കത്തില്‍ ആര്‍ക്കു കമ്പം? മലയാള സിനിമ നശിക്കുകതന്നെ ചെയ്യും. എല്ലാകാലവും ഈ പഴങ്കഞ്ഞിയും കുടിച്ച് പ്രേക്ഷകനിരുന്നു കൊള്ളും എന്നത് മലയാള സിനിമാ ഇന്‍ഡസ്ട്രിയുടെ തെറ്റിദ്ധാരണയാണ്.

jackson joy said...

മലയാള സിനിമ വളരെ പ്രതിസന്ധിയില്‍ വരുന്നു അതിനു മുന്നോടിയായിട്ടാനോ ഈ സുചന എല്ലാവര്ക്കും നല്‍കുന്നതു .............സിനിമ കാണുന്ന എല്ലാവര്ക്കും ഇതു ഒരു അറിയിപ്പ്