Wednesday, August 13, 2008

കോടിയേരി പിള്ളേരും കള്ളന്മാരും പിന്നെ ഞാനും (അനുഭവം )

അന്ന് കാതടപ്പിക്കുന്ന ഇടിമുഴക്കങ്ങള്‍ പെരുമ്പറ കൊട്ടിയിരുന്നില്ല, പടിഞ്ഞാറന്‍ കാറ്റുമരമരംവിതചിട്ടുമില്ല, അനന്തപുരിയുടെ ഓരോ നാഴികകളും അളന്നു തിരിച്ചു പോലീസ് പെട്രോളിംഗ് നടത്തുന്നുണ്ട് (വണ്ടികളില്‍ പെട്രോള്‍ അടിച്ച് വഴിയോരത്ത് ഒതുക്കി ഉറങ്ങുന്നതിനെയാണ് പെട്രോളിംഗ് എന്ന് ഇവിടെ ഉദ്ദേശിക്കുന്നത്) . കാരണം തലസ്ഥാന നഗരിയില്‍പ്രത്യേകിച്ചു സെക്രട്ടറിയേറ്റ് പരിസരം സസൂഷ്മം സംരക്ഷിക്കപെടണമല്ലോ , വല്ല കള്ളന്‍ മാരുംകയറി ചീഫ്മിനിസ്റെരിന്റെ കസേര അടിച്ചോണ്ട് പോയാലോ ? കസേരക്ക് വേണ്ടിയല്ലേ സകല കള്ളന്മാരും , അതും , കാവിയും ,കാക്കിയും , വെള്ളയും ,ചുവപ്പും അങ്ങനെ പല വേഷ ഭൂഷാദികളില്‍ നടക്കുന്നത് . എന്നാല്‍ രാത്രയില്‍ സെക്രെട്ടറിയെട്ടിനോട് ചേര്‍ന്ന് കിടക്കുന്നഒയാസിസ്‌ ലോഡ്ജില്‍ കയറുമ്പോള്‍ അവന്‍ ഉടുതുണി പോലും ഉപേക്ഷിചിരുന്നോ എന്തോ ! നമ്മുടെഏമാന്‍ മാരുടെ കണ്ണില്‍ പെടാതെ പോയത് അതുകൊണ്ടാവാം......................................

സമയം
രാതി 12.30am ബാങ്ങ്ലൂരില്‍ നിന്നും എന്റെ സഹോദരന്‍ സ്രീചിതിരയില്‍ ചികത്സക്കായി വന്നിരുന്നു . അതിനാല്‍ തന്നെ ഏറെ നാളുകള്‍ കൂടി കണ്ടതിനാല്‍ ഞാനും ബിജേഷും ഏറെ നേരം കഴിഞ്ഞാണ് ഉറങ്ങിയത് ( ബിജേഷ് ഇന്നു ജീവിച്ചിരിപ്പില്ല, മരണം തട്ടിയെടുത്തു) . ഏറെ നേരം കഴിഞ്ഞാണ് ഉറങ്ങിയത് .

ഉറക്കത്തിനിടയില്‍
മൂത്രശങ്ക തോന്നുന്നത് ആരുടേയും തെറ്റല്ലല്ലോ ?, പക്ഷെ മൂത്രമൊഴിച്ചതിന് ശേഷം ബെഠിലെക്ക് കമഴ്ന്നു . അവന്‍ മറന്നതല്ല ,മനപ്പൂര്‍വം തന്നെ ചെയ്തതാ ഡോര്‍ കുറ്റിയിട്ടട്ടില്ല , അത് അവന്റെ തെറ്റാണോ ?.അല്ലന്നാണ് അവന്റെ പക്ഷം ,കാരണം സമര്‍ത്ഥരായ ടോജേന്‍ ജേതാക്കളെ പോലെ, ഉരുട്ടിക്കൊല വരെ നടത്തി കള്ളന്മാരുടെ പേടി സ്വപ്നം (ഉറക്കത്തില്‍ സ്വപ്നം കണ്ടു പേടിക്കക എന്ന്‍ സാരം) ആയിതീര്‍ന്ന കോടിയേരിയുടെ പിള്ളേര് തൃശൂര്‍ പൂരത്തിന് വിട്ട വാണം പോലെ പാഞ്ഞു നടക്കുമ്പോള്‍ എന്തിനാ വാതില് കുറ്റിയിടുന്നത് അതാവാം ബിജേഷ് ചിന്തിച്ചത്‌ . ന്തായാലും ഇതും പറഞ്ഞു കള്ളന് ഭാര്യയേയും കെട്ടിപ്പിടിച്ചു ഉറങ്ങാന്‍ പറ്റുമോ ? ആര്‍ക്കൊക്കെ ചിലവിനു കൊടുക്കെക്കണ്ടാവനാണ് അവന്‍ . സര്‍ക്കിള്‍, സ് കൊയര് , ട്രയാങ്കിള് അങ്ങനെ എല്ലാവരുടെയും കുടുംബം നോക്കേണ്ട പാവം പയ്യന്‍ സെപ്ടംബര്‍ -17 ലെആ പ്രഭാതത്തില്‍ ഒയാസിസ്‌ ലോഡ്ജിന്റെ വാതില്‍ മെല്ലെ തുറന്നു .അപ്പോള്‍ ദേണ്ടെ പുതുവര്‍ഷം ഖോഷിച്ചു വെള്ളമടിച്ചു പാണ്ടി ലൊറി കേറിയ തവളയെപ്പോലെ കിടക്കുന്ന പാലായിലെ അച്ചായന്മാര്‍ കണക്കെ മൂന്നവന്മാര്‍ ബോധം കേട്ടുരാന്നുന്നു .ആരെയും ബുദ്ധിമുട്ടിപ്പിക്കാന്‍ നില്‍ക്കാതെ പയ്യന്‍ വന്ന പാടെ പുറത്തു പോയി .

പുലര്‍ച്ചെ
6 മണിക്ക് അലാറം മൊബൈലില്‍ സെറ്റ് ചെയ്തിരുന്നത് കൊണ്ട് തന്നെ സൂര്യകിരണങ്ങള്‍ ജനല്‍ പാളികളിലൂടെ ഒളിചിമ്മാതെ അകത്തു കടന്നതെ തന്നെ കാര്യം മനസിലായി . എന്നാലും പേരിനു ഒന്നു തപ്പി നോക്കി അതാ രണ്ടു മൊബൈല്‍ (എന്റെയും സഹോദരന്റെയും ) കാണാനില്ല . വേഗം കട്ടിലിന്റെ സൈഡില്‍ വച്ച ബാഗ് തുറന്നു നോക്കി . ഭാഗ്യം ചികത്സാ ആവശ്യത്തിനു കരുതി വച്ചിരുന്ന 35000 രൂപ കള്ളന്‍ കാണാത്തതോ അതോ ദൈവത്തിന്റെ ദാനമോ ? എന്നാലും തലേ ദിവസം ഇട്ടോണ്ട് വന്ന പാന്റ്സ് താഴെ റോഡില്‍ നിന്നും തപ്പിയെടുക്കുമ്പോള്‍ അതില്‍ 5000 രൂപയുടെ കുറവുണ്ടായിരുന്നു. ഉള്ളത് പോക്കറ്റിന്റെ ശീലയും ട്രെയിന്‍ ടിക്കെറ്റുംമാത്രമെന്ന് സാരം .

ബിജേഷിന്റെ
മൊബൈലില്‍ നിന്നും ( അത് കള്ളന്‍ കണ്ടിരുന്നില്ല ) എന്റെ മൊബൈലിലേക്ക് ഞാന്‍ വിളിച്ചു . ഭാഗ്യം ബെല്‍ ഉണ്ട് . സമയം 7.30am മറുതലക്കല്‍ ഫോണ്‍ എടുത്തു "ഹലോ ......". മീന്‍ തലയ്ക്കു ആര്‍ത്തി കാട്ടുന്ന പൂച്ചയെപ്പോലെ ,പരവേശത്തോടെ ചോദിച്ചു "ഇത് ടിന്‍സിന്റെ ഫോണ്‍ അല്ലേ?". അതിലും ശാന്തമായി അവിടെ നിന്നും മറുപടി വന്നു "അതേ". ഞാന്‍ വീണ്ടും ചോദിച്ചു " ഫോണ്‍ എങ്ങനെ നിങ്ങളുടെ കയ്യില്‍ വന്നു ?". വളരെ സൌമ്യമായി , സ് നേഹനിധിയായ കള്ളന്‍ പറഞ്ഞു "ഇന്ന്‍ രാവിലെ ഞാന്‍ മോഷ്ടിച്ചതാ , നിങ്ങള്‍ നല്ല ഉറക്കം ആയിരുന്നു , വിളിച്ചുണര്‍ത്താന്‍ തോന്നിയില്ല ". സുനാമി പോലെ ഇരമ്പി വന്ന വികാരത്തെ കടിഞ്ഞാനിട്ടുകൊണ്ട് , ഇടവക പള്ളിയിലെ വികാരിയച്ചന്‍ കഴിഞ്ഞ ആഴ്ച പ്രസംഗിച്ചതിന്റെ പ്രസ്തുത ഭാഗം ഞാന്‍ അദ്ദേഹത്തോട് (കള്ളനോട് ) പറഞ്ഞു "ചേട്ടാ മോഷണം പാപമല്ലേ ?". "ആണോ ?" ഒരു ചിരിയോടെ ഫോണ്‍ കട്ട് ചെയ്തു .
കോടിയേരിയുടെ പൈയ്യന്മാരെ വിവരം അറിയിച്ചു . ഞങ്ങളുടെ ഭാഗ്യമോ എന്തോ രാത്രി ഏതോ ഒരു രാഷ്ട്രീയ നേതാവിന്റെ ലക്ഷം രൂപയും അപഹരിക്കപെട്ടിരുന്നു (പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കും എന്നാണല്ലോ) രണ്ടു ലക്ഷമോ രണ്ടു മൊബൈലോ യെതിനാണ് കൂടുതല്‍ വില എന്നായി കോടിയേരി പിള്ളേര്‍ .

സമയം
10.20അംപോലീസ് വന്നു. സംഭവസ്ടലം പരിശോധിച്ച് ദൈവത്തിന്റെ ലൂപ് ഹോള്‍ വല്ലതും ഉണ്ടോ എന്ന് നോക്കേണ്ടേ എന്തായാലും അവര്‍ ഒരു ഹോള്‍ കണ്ടെത്തി ഞങ്ങള്‍ ഇത്രയും കാലം അവിടെ താമസിച്ചിട്ട് കാണാത്ത ഹോള്‍ , മുന്‍പ്‌ അവിടെ താമസിച്ചിരുന്ന പൂര്‍വികര്‍ ആരോ തീര്‍ത്ത ഹോള്‍ , അയല്‍ പക്കതേ കമ്പ്യൂട്ടര്‍ ക്ലാസ്സിലെ പെണ്‍ കൊടികളെ നിരീഷിക്കാന്‍ ഉള്ള ഹോള്‍ . ഹൊ ! കോടിയേരി പിള്ളേര്‍ ആരാ പുലികള്‍ ഇവരെ ആണോ പ്രതിപക്ഷം ഉണ്ണാക്കന്മാര് എന്ന് പറയുന്നത് കഷ്ടം.

സമയം
11.10 am എന്റെ മൊബൈല് അപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു കള്ളന്‍ സിം എടുത്തു മാറ്റിയിരുനില്ല . ഞാന്‍ വിളിച്ചു മഹാനായ മനുഷ്യന്‍ ഫോണ്‍ എടുക്കാന്‍ ദയ കാണിച്ചു . ഞാന്‍ ശാന്തനായി പറഞ്ഞു " ഫോണ്‍ എനിക്ക് മടക്കി തരുക, ഞാന്‍ നിങ്ങള്‍കു പണം തരാം". അദേഹം എന്നോട് ചോദിച്ചു "പോലീസിനെ കൊണ്ടു പിടിപ്പിക്കാന്‍ അല്ലേ ശ്രമം". ഞാന്‍ എന്റെ നിസ്സഹായ അവസ്ട അദ്ദേഹത്തെ ബോധ്യപ്പെടുത്തി മൊബൈലിലെ കോണ്ടാക്റ്റ് നമ്പര്‍ നഷ്ടപ്പെട്ടാല്‍ സഹോദരന്റെ ചികത്സയെ വരെ അത് ബാധിക്കുമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു "മൊബൈല്‍ മടക്കിത്തരാം, പവര്‍ ഹൌസ് റോഡിനടുത്തുള്ള കള്ളു ഷാപ്പിന്റെ മുമ്പില്‍ ഒറ്റയ്ക്ക് വരുക" ഫോണ്‍ കട്ട് ചെയ്തു. എന്തായാലും പോലീസിലോന്നു അറിയിക്കണമല്ലോ, കാര്യവും. ഓടി സ് റ്റേഷനില്‍ എത്തി ഞാന്‍ പറഞ്ഞു "സാര്‍ ഇപ്പോഴും എന്റെ ഫോണ്‍ പ്രവര്‍ത്തിക്കുന്നുണ്ട് ഇന്നത്തെ സാങ്ങേതിക വിദ്യ ഉപയോഗിച്ച് അവരെ പിടിക്കാന്‍ പറ്റില്ലേ ?". എസ് . പറഞ്ഞു "ഞങ്ങള്‍ അവനെ ഫോളോ അപ് ചെയ്യുന്നുണ്ട് . ഒരു ജിജ്നാസയോടെ ഞാന്‍ അവനുമായി നടത്തിയ സംഭാഷണങ്ങള്‍ അറിയിച്ചു അത് കേട്ട് എസ് . പറഞ്ഞു "അനിയാ അവന്‍ നീ പറയുന്നത് പോലെ വരുകയോന്നുമില്ല നിന്നെ പറ്റിക്കുന്നതാ എന്നാലും നീയൊന്നു പോയി നോക്ക് , എന്തെങ്ങിലും ആവശ്യം വന്നാല്‍ എന്നെ വിളിക്കുക "(അദ്ദേഹം ഫോണ്‍ നമ്പര്‍ തന്നു) .

സമയം
11.45am തമ്പാനൂര്‍ റെയില്‍വെ സ്റെഷന്റെ പുറകു വശത്ത് ക്രിമിനലുകള്‍ കോടി കുത്തി വാഴുന്നതു എന്ന് കേട്ടിട്ടുള്ള പവര്‍ ഹൌസ് റോഡില്‍ (ഞാന്‍ ചെന്നപ്പോള്‍ കുറെ പാര്‍ട്ടികൊടികള്‍ കണ്ടു , കൊടിമരങ്ങളും. ആഹാ! ഇതാണോ ക്രിമിനലുകള്‍ കൊടികുതിയിരിക്കുന്നുവെന്നു പറയുന്നതു , എത്രയോ സത്യം ) ചെന്നു .

സമയം
12.50am ഒരു മണിക്കൂര്‍ ഞാന്‍ വെയിലത്ത്‌ കാത്തു നിന്നു, കള്ളന്‍ വന്നില്ല. സമയതിരക്ക് മൂലമായിരിക്കാം, ഞാന്‍ വിളിച്ചു അദ്ദേഹം ബിസിയായിരുന്നു .

സമയം
1.30pm വീണ്ടും ഞാന്‍ വിളിച്ചു യാചനയോടെ ഞാന്‍ ചോദിച്ചു "അതിലെ ഒരു കോണ്ടാക്റ്റ് നമ്പര്‍ പറഞ്ഞു തരാമോ ". മറുതലക്കല്‍ നിന്നും ഒരു പൊട്ടിച്ചിരി എന്നിട്ട് അദ്ദേഹം പറഞ്ഞു "എങ്ങനെ ഉടമസ്ഥന്‍ വിളിച്ചു നമ്പര്‍ ചോദിക്കുന്നത് എന്റെ സര്‍വീസ് ജീവിതത്തിലെ (മോഷണ ജീവിതത്തിലെ) ആദ്യത്തെ അനുഭവമാണ് ". വളരെ വിനയത്തോടെ ഞാന്‍ പറഞ്ഞു ," ഇതു എന്റെ ലൈഫിലെ ആദ്യത്തെ സംഭവമാണ് " . ദോഷം പറയരുതല്ലോ മാന്യനായ കള്ളന്‍ എനിക്ക് നമ്പര്‍ പറഞ്ഞു തന്നു .

സമയം
1.40pm വീണ്ടും ഞാന്‍ വിളിക്കുന്നു മൊബൈല്‍ തരാമെന്നു കള്ളന്‍ സമ്മതിക്കുന്നു പ്രാവശ്യം വഞ്ചിയൂരില്‍ വരാന്‍ പറഞ്ഞു ഞാന്‍ ചെന്നു അവിടെയും അദ്ദേഹം ഉണ്ടായിരുന്നില്ല .

സമയം
3.10pm വീണ്ടും ഞാന്‍ വിളിക്കുന്നു ഇപ്രാവശ്യം ബേക്കറി ജങ്ഷനില്‍ വരാന്‍ പറഞ്ഞു, ഇത്തവണയും എന്നെ പറ്റിച്ചു .

സമയം
4.15pm അടവ് - ഞാന്‍ കള്ളനെ വിളിച്ചു ഒരിക്കല്‍ കൂടി അപേക്ഷിച്ചു - കള്ളന് പുച്ഛം ഞാന്‍ പൊട്ടിക്കരഞ്ഞു . കള്ളന്‍ ഉറപ്പാക്കി ഞാന്‍ ഒരു കിഴങ്ങനാണെന്ന് , അതിനാല്‍ എന്നെ വീണ്ടും പവര്‍ ഹൌസ് റോഡിലേക്ക്‌ 6.30 നു വരാന്‍ പറഞ്ഞു . ഞാന്‍ ഒറ്റയ്ക്ക് പുറപ്പെട്ടു , പറഞ്ഞുറപ്പിച്ച പണവുമായി.

സമയം
6.30 pm പവര്‍ ഹൌസ് റോഡില്‍ നിന്നും ഞാന്‍ കള്ളനെ വിളിച്ചു മാന്യാദ്ധേഹം ഫോണെടുത്തു അന്നിട്ട്‌ ചോദിച്ചു "പോലീസുമായിട്ടാനോടാ വന്നത് ?". വിറയാര്‍ന്ന സ്വരതോടെ ഞാന്‍ പറഞ്ഞു "അല്ലായെ .........". "എന്നാല്‍ കുറച്ചു കൂടി ഉള്ളിലേക്ക് വാ " എന്നായി അവന്‍ .

ഇരുള്‍
വീണ് വിജനമായ വഴിയിലൂടെ ഞാന്‍ മുന്നോട്ടു ചെന്നു. ചില ഹോളിവുഡ് സിനിമകളില്‍ കാണുന്ന വില്ലനായ കാപ്പിരിയെപ്പോലെ എന്റെ മുന്നില്‍ അതാ കറുത്തിരുണ്ട ഒരു രൂപം. പറഞ്ഞ പണം നല്കി. രണ്ടു മൊബൈല്‍ തരെണ്ടവന്‍ ഒന്നു മാത്രം തന്നു എന്ന് മാത്രമല്ല , വിരട്ടിയോടിക്കാനായി ശ്രമം . അദ്ധേഹത്തിന്റെ നാടല്ലാ, പക്ഷെ എവിടുന്നോ സംഭരിക്കപ്പെട്ട ഊര്‍ജം .സൂര്യന്‍ അസ്ടമായദിക്കിലേക്ക് ഊളിയിടുന്നതിനു മുമ്പെ എനിക്കായി മാറ്റി വച്ച ഊര്‍ജത്താലോ എന്തോ , ഞാനവനെ കടന്നു പിടിച്ചു . അപ്പോഴെക്കുമെവിടെന്നോ രണ്ടു കരുമാടിക്കുട്ടന്മാര്‍ കൂടി അവനോടൊപ്പം . കൊടുക്കല്‍ വാങ്ങലുകളുടെ ഒരു സെക്രടറിയേറ്റ് സമരം അവിടെ അരങ്ങേറി . അപ്പോള്‍ ദാ ....... വരുന്നു നമ്മുടെ ഇടി വണ്ടി (പോലീസ് ജീപ്പ് ) . അട്ജസ്റ്റ്മേന്റോ എന്തോ ഇടി വണ്ടി കണ്ടതോടെ ലവന്മാര്‍ ഓടി . വന്ന വണ്ടിയില്‍ ഉണ്ടായിരുന്നത് ഒരു ഏമാന്‍ മാതം , എന്നാല്‍ എമാനോട് കാര്യം പറഞ്ഞപ്പോള്‍ തൃശ്ശൂര്‍ പ്പൂരത്തിന് വിട്ട വാണം പോലെ വണ്ടിയും ആയി നാടു കടന്നു .

പെട്ടന്ന്
എനിക്കൊരു തോന്നല്‍ എസ് . യെ വിളിക്കാം. ഉടനെ കൈയ്യിലുണ്ടായിരുന്ന മൊബൈലില്‍ നിന്നും അദ്ദേഹത്തെ വിളിച്ചു . ഭാഗ്യം അദ്ദേഹം ഈസ്റ്റ് ഫോര്‍ട്ടില്‍ തന്നെ ഉണ്ടായിരുന്നു. അദ്ദേഹമെന്റെ സഹായത്തിനെത്തി . പക്ഷെ അപ്പോളേക്കും കള്ളന്മാര്‍ പമ്പയും, പാല്‍ക്കുളംമേടും (ഇടുക്കി ജില്ലയിലെ കാണും വിനോദ സഞ്ചാരകേന്ദ്രം ) കടന്നു . എന്നാലും ഞങ്ങള്‍ ഊര്‍ജ്ജിതമായി തപ്പി നോക്കി. ദോണ്ടേ ........പുത്തരിക്കണ്ടം മൈതാനത്തിലിരുന്നു ലവന്മാര്‍ പന്നിയിറച്ചി പങ്കു വക്കും പോലെ പണവും പങ്കു വക്കുന്നു . കയ്യോടെ പൊക്കി . അവന്മാര്‍ സ് റ്റേഷനില്‍ . കുറ്റം പറയരുതല്ലോ , ഇതിനിടയില്‍ ഒരുത്തന്‍ എവിടെയോ മറഞ്ഞു . മുതുകാടിന്റെ ശിഷ്യനോ വല്ലോ ആണോ അവന്‍ ?. ............ആര്‍ക്കറിയാം . എങ്കിലും CC 362/07 എന്ന പേരില്‍ രജിസ്ടര്‍ ചെയ്ത പോലീസ് കേസില്‍ , വഞ്ചിയൂര്‍ കോടതിയില്‍ വച്ചു ഞങ്ങള്‍ സ്ഥിരം കാണാറുണ്ട്‌ .

1 comment:

Ormail Oru Sissiram said...

I am to say .you are an extra brilliant man and also good mind in all situations ,in your own life .I appreciate you do the right thing. By, kadavoorjackson