Thursday, October 13, 2011

ജോലി തട്ടിപ്പ് എയര്‍ ഇന്ത്യ പങ്കാളിയോ ?


എയര്‍ ഇന്ത്യ നഷ്ട്ടത്തില്‍ ഒരു പഴംചൊല്ലുപോലെ സുപരിചിതമായ വാക്ക് ഇത് സത്യമെങ്കില്‍ എന്താണ് ഇതിന് കാരണം ? ഈ നഷ്ട്ടം നികത്താന്‍ എന്താണ് വഴി ? ഇങ്ങനെ ഉയരുന്ന ചോദ്യങ്ങളില്‍ തടഇടാനായി ഏതോ നിര്‍ഗുണന്‍ടെ തലയില്‍ ഉടലെടുത്ത ഉത്തരം ഉദ്യോഗാര്‍ത്തി കള്‍ക്ക് നീണ്ട കാത്തിരുപ്പും പണ നഷ്ട്ടവും, മാന നഷ്ട്ടവും , അവസാനം വേദനയോടെയുള്ള നിരാശയും .... ആരും ഇതുവരെ പരിഗണിക്കാതെ വാര്‍ത്തകളിലേക്ക് കൊണ്ടുവരാത്ത ചതിക്കപെട്ട ഉദ്യോഗാര്‍ത്തി കളുടെ കണ്ണീരില്‍ നനഞ്ഞ കറുത്ത ദിനങ്ങളുടെ നിഗൂടതകളിലേക്ക് ഒരു എത്തിനോട്ടം .......
ജെറ്റ് യാര്‍വൈസ്, കിംഗ്‌ ഫിഷര്‍ ,തുടങ്ങി നിരവധി കമ്പനികള്‍ ഇന്ത്യയില്‍ സര്‍വീസ് നടത്തുന്നു യര്‍ ഇന്ത്യ ഇവിടെ വെത്യസ്തമാകുന്നു .2010 ഒക്ടോബറില്‍ നെടുമ്പാശേരി എയര്‍ പോര്‍ട്ടില്‍ വച്ചുനടന്ന cabin crew വാക്ക്ഇന്‍ ഇന്‍റെര്‍വ്യൂ വില്‍ 300/- രൂപയായിരുന്നു ഫീസ്‌ 2011 ജനുവരിയിലും അതുതന്നെ തുടര്‍ന്നു പിന്നീട് 2011 ജൂണ്‍ ജൂലായ്‌ മാസങ്ങളില്‍ തിരുവനന്തപുരം , ചെന്നയ്, ബാങ്ക്ളൂര്‍ , സെക്കന്ദ്രബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ തുക 500 ആയി ഉയര്ന്നു . ഇനി രണ്ടു മൂന്നു ചോദ്യങ്ങള്‍ ചോദിക്കട്ടെ ? 1) എയര്‍ ഇന്ത്യ നഷ്ട്ടത്തില്‍ 2) ഉള്ള സ്ടഫുകളെ പിരിച്ചുവിടുന്നു ,3)ഒരു വര്ഷം മുന്‍പ് ഇന്‍റെര്‍ വ്യൂ വിന്‍റെ സകല കടമ്പകളും കടന്നവരെ പോലും appoint ചെയിതിട്ടില്ല . എന്നിട്ടും എന്തിനു വേണ്ടിയാണ് ലക്ഷങ്ങള്‍ ചെലവിട്ട് എവിയേഷന്‍ കോഴ്സ് പഠിച്ച ഉദ്യോഗാര്‍ത്തികളെ വഞ്ചിക്കാന്‍ ഗവര്‍മെന്‍റ്റിന്‍ടെ സ്വൊന്തം സ്ഥാപനം try ചെയുന്നത് ? ഉത്തരം സിമ്പിള്‍ ആയ് കണക്കു കൂട്ടാം ഒരു സ്ഥലത്ത് ഇന്‍റെര്‍ വ്യൂ നടക്കുമ്പോള്‍ സംവരണം ലഭിക്കാത്ത 500 പേര്‍ ഉണ്ടാകും ഒരാളില്‍ നിന്നും അഞ്ഞൂറ് രൂപ നിരക്കില്‍ വാങ്ങിയാല്‍ 500*500= 250000 /= ഇങ്ങനെ ഇന്ത്യയില്‍ ഒട്ടാകെയുള്ള സഞ്ചാരത്തിലൂടെ ഉദ്യോഗാര്‍ത്തികളെ വഞ്ചിച്ചു പലതവണയായി തട്ടിക്കുന്നത് കോടികള്‍ യാതൊരു ഉപയോഗവുമില്ലാത്ത ചില institute കള്‍ സുന്ദരികള്‍ ആയ മോഡ്ലുകള്ടെ പരസ്യ പലകകള്‍ ഉയര്‍ത്തി അതിലേക്കു ആകര്‍ഷിക്കുമ്പോള്‍ അവര്‍ കൊടുക്കുന്ന ഒരു വാഗ്ഥാനം ഉണ്ട് ജോലി വാങ്ങി തരാന്‍ ഞങ്ങള്‍ നിങ്ങളോട് കൂടെ ഉണ്ടാകും എന്ന് , എന്നിട്ട് cource ഇന്‍റെ ഇടയില്‍ പല പേരും പറഞ്ഞു പണം പിഴിയുന്ന ഇവര്‍ cource കഴിഞ്ഞ് വിദ്യര്ത്തികള്‍ തിരിച്ച് അവിടെ കയറി ചെന്നാല്‍ മുന്‍പരിചയം ഭാവിക്കാതെ വാതില്‍ അടക്കുകയാണ് ചെയുന്നത്
പേരും പെരുമയും ഉയര്‍ത്തി കാട്ടി
വിദ്യര്ത്തികളെ ചൂണ്ട ഇട്ടു പിടിക്കുന്ന institute-കള്‍ എത്തറ പേര്‍ക്ക് ജോലി വാങ്ങി നല്‍കി അവസാനം ഗതി കെട്ട് കാശും കെട്ടി വച്ച് കയറി കൂടുന്നത് എതെങ്കിലും എയര്‍ പോര്‍ട്ടില്‍ ground staf ആയി അവര്‍ക്ക് കിട്ടുന്നതോ നാലായിരം രൂപ ബാക്കി തുക മുഴുവന്‍ കരാറുകാര്‍ തട്ടിക്കുന്നു എന്തിനാണ്‌ ഗവര്‍മെന്റു നേരിട്ട് നടത്തേണ്ട ജോലികള്‍ ഇങ്ങനെ കരാറുകാര്‍ക്ക് കൊടുക്കുന്നത് ?കടം മേടിച്ചും ലോണ്‍ എടുത്തും , കഷ്ട്ട പെട്ട് പഠിച്ചു ജോലി വാങ്ങിയവരുടെ കണ്ണീരിനും വിയര്‍പ്പിനും എന്ത് വില ? ഇതിനെ കുറിച്ച് എഴുതാന്‍ വാര്‍ത്തയാക്കാന്‍ media പോലും മടിക്കുന്നു ഇവരില്‍ നിന്നും കിട്ടുന്ന ലക്ഷങ്ങളുടെ പരസ്യങ്ങള്‍ക്ക് വേണ്ടിയാണോ അവസ്യാമില്ലാത്ത കാര്യങ്ങള്‍ക്ക് പിന്നാലെ വരെ പായുന്ന media കണ്ണുകള്‍ അടക്കുന്നത് ? ആകെ വന്നത് ഒരു അന്തി പേപ്പറില്‍ രണ്ടു കോളം വാര്‍ത്ത അതിനു ശേഷം അവരും ആ വാര്‍ത്ത‍ വിസ്മരിച്ചു ഈ പാവങ്ങള്‍ക്ക് വേണ്ടി ഒരു വാക്ക് ഉരുവിടാന്‍ opposition പാര്‍ട്ടിയോ മനുഷ്യ അവകാശ സങ്കടനകളോ ഇല്ലാ എന്നാല്‍ കൂടുതല്‍ വാര്‍ത്തകളും തെളിവുകളും ആയി പുതിയ പരമ്പര ഇവിടെ തുടങ്ങുന്നു .......................

Sunday, December 7, 2008

ആര്‍ക്കും നല്‍കരുത് വോട്ട്‌ ( മുംബൈ സ്ഫോടനത്തിന്‍റെ വിശദാംശങ്ങളിലേക്ക് )

മുംബൈയില്‍ അനേകം നിരപരാധികളെയും , സൈനീകരെയും ശ്മശാനത്തിലേക്ക് എത്തിച്ച ഭീകരആക്രമനതിന്‍ടെ യഥാര്‍ത്ഥ രൂപം എന്തായിരുന്നു ? ആരാണ് ഈ ആക്രമണത്തിന്‍ ഉത്തരവാദികള്‍ ? എന്താണ് ഇതിന് പരിഹാരം ?

ഭീകരതയുടെ ഉഗ്രമുഖം ഏറ്റവും കൂടുതല്‍ അറിഞ്ഞിട്ടുള്ള രാജ്യം ഇന്ത്യ തന്നെ ആണ് അമേരിക്കയടക്കം ലോക രാജ്യങ്ങള്‍ പലതും ഭീകരതയ്ക്ക് എതിരെ നടത്തുന്ന സംയുക്ത പോരാട്ടത്തില്‍ നിന്നു ഇന്ത്യ മാറ്റി നിറുത്ത പെട്ടിരിക്കുന്നു ഇന്ത്യയുടെ മൃദുലമായ നിലപാടുകളും അര്‍ത്ഥ ശൂന്ന്യമായ വൃത്തികെട്ട നയങ്ങളുമാണ് കാരണമെന്ന് പറയാതെ വയ്യ .

സ്വന്തം വീട്ടില്‍ അദിക്രമിചുകയറുന്നവനെ ചൂല് എടുത്ത്അടിച്ച് പുറത്ത് ആക്കേണ്ടതിനു പകരം അവനെ സ്വന്തം ഭാര്യയെ കാഴ്ച്ച വച്ചു സന്തോഷിപ്പിക്കുന്ന ചില ഷണ്ഡന്‍മാരായ ഭര്‍ത്താക്കന്‍ മാരുടെ നിലപാടാണ്‌ നമ്മുടെ രാജ്യത്തിന്‍റെ ഭരണാധിപര്‍ ചെയുന്നതെന്ന് നാം തിരിച്ചറിയാതെ പോകുന്നതിനു എന്താണ് കാരണം ?

ഇന്ത്യയില്‍ ഭീകരാക്രമണം നടത്തുവാന്‍ ഭീകരര്‍ക്ക്‌ പാക്കിസ്ഥാനില്‍ പരിശീലനം നടക്കുന്നുണ്ട് എന്നും ആക്രമണം മുംബൈയില്‍ ആകുമെന്നും ആതില്‍ താജ് ഹോട്ടല്‍ ആണ് ഭീകരര്‍ ലക്‌ഷ്യം കണ്ടിരിക്കുന്നതെന്നും കറാച്ചിയില്‍ നിന്നും കപ്പല്‍ മാര്‍ഗ്ഗം ഉള്‍കടലില്‍ എത്തി ചെറു ബോട്ടുകള്‍ ഉപയോഗിച്ച് അവര്‍ തീരത്തോട്ടു എത്തും എന്നുമുള്ള വെക്തമായ ഇന്‍റ്റലിജെന്‍സ് റിപ്പോര്‍ട്ട് നവംബര്‍ 19 നു ഉന്നതര്‍ക്ക് കിട്ടി ഇരുന്നു എന്നിട്ടും എന്തുകൊണ്ട് ഇങ്ങനെ ഒരു ആക്രമണത്തെ തടുക്കാന്‍ ആയില്ല ?

ലോകത്തിലെ സ്റ്റാന്‍ടിംഗ് ആര്‍മി (കരസേന ) യുടെ ശക്തിയില്‍ മൂന്നാം സ്ഥാനമാണ് നമ്മുടെ രാജ്യത്തിന് ഉള്ളത് 2 . 5 മില്യണ്‍ സൈനീകരില്‍ 1.3 ആക്ടീവും 1.2 മില്യണ്‍ റിസര്‍വും ആണ്. അതുപോലെ തന്നെ നാവികസേനയില്‍ 55000 പേര്‍ ആക്ടീവ് ഡ്യുട്ടി ഇലും വയ്മാനിക ഡ്യുട്ടി ഇല്‍ 5000 ഉം മറയിന്‍ കമാന്‍ഡോകള്‍ 2000 വും ആണുള്ളത് ലോകത്തില്‍ ശക്തി സമ്പന്നമായ നാവിക സേനയുള്ള 5 മത്തെ രാജ്യമാണ് ഇന്ത്യ ഏഷ്യ ഭൂകന്ടത്തില്‍ ജെറ്റ് ഫ്യ്ടെഴ്സിനെ ഉപയോഗിക്കുന്ന നാവിക സേന സംവിദാനം ഇന്ത്യക്ക് മാത്രമെ യുള്ളൂ . ബി . എസ് . എഫ് ഇന്‍റെ കരുത്ത്‌ 157 ബറ്റാലിയനില്‍ അയി 220000 സൈനീകര്‍ . ഇത്രയും ശക്തി സമ്പന്നമായ സൈനീകശക്തി നമ്മുക്ക് ഉണ്ടായിട്ടും എന്തെ ഇതു ഉപയോഗിക്കാതെ മുംബൈ ശവപറമ്പ് ആക്കി നാം തിരഞ്ഞെടുത്തു വിട്ട നമ്മുടെ ഭരണാധിപന്മാര്‍ ?

ഈ നരഹത്യകളുടെ ഉത്തരവാദിത്തം ഭീകര സംഘടനകള്‍ ഏറ്റെടുത്തു എന്ന് പറഞ്ഞ് കയോഴിയാന്‍ ശ്രേമിക്കുന്ന അധികാരികള്‍ എന്ന ഈ നരഭോജികള്‍ക്ക് എതിരെ നരഹത്യക്ക് കേസ് എടുക്കുകയാണ് വേണ്ടത്അല്ലാതെ രാജി വെപ്പിക്കുകയല്ല വേണ്ടത് ....... നരഹത്യയോ , ബലാല്‍സംഗ്ഗമോ , കോഴ ഇടപാടോ ഒക്കെ നടത്തിയാലും പ്രേശനമായാല്‍ രാജി വച്ചാല്‍ പ്രശ്നം പരിഹരിക്കപെടും എന്ന വൃത്തികെട്ട സവുകര്യമുള്ളത് നമ്മുടെ രാജ്യത്ത് മാത്രമല്ലേ ?

പരസ്പരം മറുതലിക്കുന്ന ഭരണ പ്രീതിപക്ഷമെന്ന വര്‍ഗശത്രുക്കളുടെ നാടകങ്ങള്‍ നമ്മള്‍ എന്തെ അവസാനിപ്പിക്കാന്‍ മടിക്കുന്നു ? ബി . ജെ . പ്പി ഭരിക്കുന്ന ഗുജറാത്തിലും ഇതുതന്നെ അല്ലെ നടന്നത് ? ....... ആ പെണ്ണുംബുളയുടെ അടുക്കളയില്‍ ജോലീ പിടിച്ചു പ്രധാനമന്ത്രി പദം നല്‍കിയാല്‍ അവനൊക്കെ യജമാനത്തി പറയുന്നതു വിട്ട് എന്തെങ്കിലും ചെയാനോക്കുമോ ? പല തവനകളയാണ് ഭീകരര്‍ പാകിസ്ഥാനില്‍ നിന്നും കടല്‍ കടത്തി ആയുധങ്ങള്‍ താജില്‍ എത്തിച്ചത് എന്ന് പ്രത്യേകം സ്മരിക്കുക . നല്ല നേതാക്കാന്‍ മാരെ തിരഞ്ഞെടുക്കാതെ ഈ ആണും പെണ്ണും കെട്ട അധികാരി മോഹികളെ തിരഞ്ഞെടുത്തു വിട്ട നമ്മള്‍ ജനങ്ങള്‍ ആണ് യഥാര്‍ത്ഥ കുറ്റക്കാര്‍ ഈ ഭീകര ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് സാധാരണക്കാര്‍മാത്രം ഒരു നേതാവും ഉണ്ടായിരുന്നില്ല . എന്ന് നാം തിരിച്ചറിയണം .

സ്ഫോടനം നടന്നപ്പോള്‍ അവിടെ എന്‍ . എസ് .ജി കമാന്‍ഡോകള്‍ എത്താന്‍ താമസിച്ചു എന്താണ് കാരണം ?ഏഴായിരം വരുന്ന എന്‍ . എസ് . ജി കമാന്‍ഡോകളില്‍ രണ്ടായിരം പേര്‍ ഒരു ആവശ്യവുമില്ലാത്ത ഒരു ഭീഷണിയും ഇല്ലാത്ത ചില ' കൂതറ ' മന്ത്രി മാര്‍ക്ക് സെക്യുരിറ്റി നടക്കുകയാണ് . അവര്‍ ഈ കമാന്‍ഡോ കളെ അലങ്കാരമയാണ് കൂടെ കൊണ്ടു നടക്കുന്നത് ഇ . അഹമ്മദ് അടക്കം ഇങ്ങനെയാണല്ലോ !

ആരാണ് നമ്മളെ തോല്‍പ്പിച്ചത് ? എവിടെയാണ് നമ്മള്‍ക്ക് തെറ്റുപറ്റിയത്‌ ? ഇനിയെങ്കിലും നാം മനസിലാക്കേണ്ട ഒരു അധികാരം നമ്മുക്കുണ്ട് നാം അറിയാടെ പോയ ആ അധികാരം ഒരു സ്കൂളിലോ , കോളേജ് ഇലോ പ്രാധന്ന്യം നല്കി പടിപ്പിച്ചട്ടി ല്ല ഈ സത്യം നാം ഗ്രെഹിച്ചാല്‍ അതിന്‍റെ ബുത്തിമുട്ട് തങ്ങള്‍ക്കു തന്നെ ആയിരിക്കു മെന്നു അറിയാവുന്നത് കൊണ്ടു മൂടി വക്ക്യ പെട്ട് പോയ അധികാരം 1969 ലേ ആക്റ്റില്‍ 49-0 അനുസരിച്ച് ഒരു സമ്മധി ദായകന് പോളിംഗ് ബൂത്തില്‍ ചെന്നു വിരലില്‍ അടയാളം സ്വീകരിച്ചതിനു ശേഷം താന്‍ ആര്‍ക്കും വോട്ടു ചെയുന്നില്ല എന്ന് ബാലെട്ടു പേപ്പറില്‍ എഴുതി ഇടുകയോ , വോട്ടു നോബെടി എന്ന് മിഷനില്‍ രേഖപെടുതാനുള്ള അവകാശമുണ്ട്‌ . ഇങ്ങനെ ഭൂരിപക്ഷം പേര്‍ തങ്ങളുടെ സമ്മധിദാന അവകാശം റദ്ദ് ചെയിതാല്‍ ഇലക്ഷന്‍ റദ്ദ് ചെയേണ്ടി വരും ..... ഇങ്ങനെ ഒരിക്കലെങ്കിലും സംഭവിച്ചാല്‍ പിണീട്നല്ല സ്ഥനാര്തികളെ നിറുത്തുവാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍ബന്ധിതരാകും അങ്ങനെ എങ്കിലും നമ്മുക്ക് ഈ നാറിയ ഭരണ രീധി അവസാനിപ്പിക്കാം .

മഹാരാഷ്ട്ര അഭ്യന്തര മന്ത്രി ആയിരുന്ന ആര്‍. ആര്‍ പാട്ടീല്‍ പറഞ്ഞത് " മുംബൈ പോലുള്ള മഹാനഗരങ്ങളില്‍ ഇത്തരം 'ചെറിയ ' സംഭവങ്ങള്‍ സംഭവിക്കുന്നത് സോഭാവികമാണ് "........... എത്ര ക്രൂരമായ പ്രസ്ഥാവന ? പഴയ ക്രൂരന്മാരായ രാജാക്കന്മാര്‍ വരെ ഇപ്രകാരം പറഞ്ഞിട്ടുണ്ടാവില്ല .......അങ്ങനെ പറഞ്ഞവന്‍ മാരെ എല്ലാം ചരിത്രത്തിന്‍റെ പേജുകളിലേക്ക് മരണമാല അണിയിച്ചു പറഞ്ഞുവിട്ടു എന്ന് ഇടയ്ക്കെങ്കിലും നാം സ്മരിക്കുന്നത് നന്ന് എന്തെന്നാല്‍ കടുക്കാവെള്ളം കുടിച്ചാണ് പൊതുജനം ജീവിക്കുന്നത് എന്ന് നാളെ ഇവന്മാര്‍ പറയാന്‍ ഇട്കൊടുക്കരുത് നാം ഷണ്ടത്തത്തിന്‍റെ ശാപമായ അടിമത്തത്തിന്‍റെ മക്കളകരുത് നാം .

'ഓര്ക്കുകാ' ! ഇനിയും ഇതു പോലെ പല സ്ഫോടനങ്ങളും ആവര്‍ത്തികും അവര്‍ക്ക്‌ (നേതാക്കന്മാര്‍ക്ക് ) ഒന്നും നഷ്ട്ടപെടാനില്ല . നമ്മുടെ കുടുംബങ്ങളില്‍ നിന്നും നഗരങ്ങളില്‍ പോയിട്ട് കുടുംബാംഗങ്ങള്‍ തിരിച്ചുവരാതിരിക്കുമ്പോള്‍ ടീ . വീ യീലൂടെ ആ വാര്‍ത്ത കേട്ട് ഞ്ഞട്ടാതിരിക്കട്ടെ , അങ്ങനെ സംഭവിക്കാതെ ഇരിക്കെണ്ടാതിനു ഇന്നുമുതല്‍ എങ്കിലും നാം ഉണര്‍നെഴുന്നെല്‍ക്കണം , അതെ മുംബൈ മാത്ര മല്ല അവര്‍ ലക്‌ഷ്യം വച്ചിരിക്കുന്നത് ദൈവത്തിന്‍റെ സ്വൊന്തം നാടും പിശാചുക്കള്‍ ഭരിക്കുന്നതുമായ കേരളത്തിലേക്കും ആണ് ഇതില്‍ നിന്നും ഒളിച്ചോടാതെ നാടിനായി നമ്മുക്കും ഒന്നു ചേരാം , അതിനായ് ഭയപെടുന്നവര്‍ ഇലക്ടഷന്‍ എങ്കിലും മേല്‍ പറഞ്ഞ വിതത്തില്‍ ബഹിഷ്ക്കരിക്കട്ടെ ..................
" പൊരുതാം നമ്മുക്ക് ഭീകരര്‍ക്കെതിരെ
നേടാം നമ്മുക്ക് നല്ലൊരു ഭാരതം "

Sunday, November 30, 2008

നാണം കെട്ടുകൊണ്ടിരിക്കുന്ന കേരളജനത ( മുംബൈ ഭീകരാക്രമണത്തിന്റെ ബാക്കി പത്രം )



















മുംബൈ സ്‌ഫോടനങ്ങളും തീവ്ര വാദി ആക്രമണങ്ങളും തുടര്‍ന്ന് വിദേശികളും സ്വോദേശികളും അടക്കം പലരും താജ് ഹോട്ടലില്‍ തടവിലാക്കപെടുകയും അവരെ എല്ലാം രക്ഷ പെടുത്തുവാനുള്ള ദൗത്യം ഭാരതത്തിലെയും ലോകത്താകമാനമുള്ള സകല മനുഷ്യ സ്നേഹികളുടെയും പ്രേദീക്ഷയും , വിശ്വാസവും ചുമലില്‍ ഏറ്റുവാങ്ങി ആണ് അവര്‍ ആ കമാന്‍ഡോകള്‍ പൊരുതിയത് .

അത് കേവലം മേജര്‍ രവിയുടെ സിനിമ
ആസ്വദിക്കുന്ന
ലാഹവത്തോടെ വീക്ഷിച്ചവര്‍ക്ക് ആ വീര ജവാന്മാരുടെ രാജ്യത്തോടുള്ള ഹൃദയ വിശുദ്ധിയും അര്‍പ്പണ ബോധവും തിരിച്ചറിയാന്‍ കഴിയാതെ പോകും അതിന് ഉത്തമ്മ ഉദാഹരണമാണ് ഇന്നലെ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ വീട്ടില്‍ അരങ്ങേറിയ രാഷ്ട്രീയ കൂത്താട്ടം .

രാജ്യത്തിന് വേണ്ടിമരിച്ച ആ പട്ടാളകാരന്റെ ശവസംസ്ക്കാര ചടങ്ങില്‍ പങ്കെടുക്കാനോ , ഒരു അനുശോജനമറിയിക്കാനോ കേരളത്തില്‍ നിന്നും ഉള്ള ഒരു രാഷ്ട്രീയ മാംസ പിണ്ടങ്ങളോ ഇല്ലാതിരുന്നത് തീര്‍ത്തും അപമാനകരമായി , എന്തെങ്കിലും ഒരു നല്ല വിജയം നേടിയാല്‍ അത് മലയാളിയുടെ നേട്ടം എന്ന് പറഞ്ഞുകൊണ്ട് പൊങ്ങി പിടിക്കുന്ന ഭരണ പ്രതിപക്ഷ കക്ഷികള്‍ എന്തെ ഈ ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയില്ല ?

ഓ ! അത് കൊണ്ടു എന്ത് പ്രയോജനം ബംഗ്ളു‌രില്‍ നിന്നും എന്നാ വോട്ടു കിട്ടാനാനല്ലേ , ശവാടക്കും കഴിഞ്ഞു ശവത്തിന്റെ ചൂട് ആറികഴിഞ്ഞപ്പോള്‍ ചെന്നിരിക്കുന്നു വലിയ അനുശോദനവുമായി വീ . എസും , കോടിയേരിയും എവിടെയോ വലിയ മല മറിക്കാനുള്ള ആലോജന യോഗവും പാസ്സക്കലും , കാലുവാരലും , പിടിക്കലും ഒക്കെ കഴിഞ്ഞ് ഇടയ്ക്ക് ഒരു വിശ്രമ സാങ്കേതമാക്കാനാണോ മേജര്‍ സന്ദീപിന്റെ വീട്ടിലേക്ക് ചെന്നത് ?

എന്നിട്ടോ അദ്ദേഹത്തിന്റെ പിതാവ് ഉണ്ണികൃഷ്ണന് ഇവരെ കാണുകയെ വേണ്ട എന്ന് തീര്ത്തു പറയുകയും ഇവര്‍ ആരെങ്കിലും വന്നാല്‍ താന്‍ ആത്മഹത്യ ചെയും എന്ന് ഭീഷണി മുഴക്കിയട്ടും പിന്നെയും കള്ളത്തരം കാണിച്ചു ഇടിച്ചു കയറിയത് എന്തിന് വേണ്ടി ആയിരുന്നു ?

കേരളത്തിന്റെ ഭരണചക്രം ഉരുട്ടുന്ന രണ്ടു പ്രധാനികളെ അദ്ദേഹം ഇങ്ങനെ ആട്ടി വിട്ടു എങ്കില്‍ എത്ര മാത്രം അദ്ദേഹത്തിന്റെ മനസ് വേദനിചിരിക്കാനം ? എത്ര മാത്ര അദ്ദേഹം ഇവരെ വെറു‌ത്തിരിക്കണം ? മേജര്‍ സന്ദീപിന്റെ മരണത്തില്‍ ദുക്കിക്കുന്നവരോട് അദ്ദേഹത്തിന്റെ പിതാവ് ഉണ്ണികൃഷ്ണന്‍ പറഞ്ഞതു ഇപ്രകാരമാണ്

" എന്തിന് ഞാന്‍ കരയണം ഇതെന്റെ വെക്തി പരമായ നഷ്ട്ടമല്ല രാജ്യത്തിന്റെ കൂടിയാണ് . ഇപ്പോള്‍ ഞാന്‍ കരയുന്നത് അവന്‍ ഒരിക്കലും ഇഷ്ട്ടപെടുകയില്ല രാജ്യത്തിനായി അവന്‍ ഇതു ചെയിതു എന്ന് ഞാന്‍ പറയുന്നതാവാം അവന്റെ ഇഷ്ട്ടം "

ഓര്‍കുട്ടിലൂടെ മാത്രമാകാതെ ഓരോരുത്തരുടെയും ഹൃദയത്തിലൂടെ വജ്രസൂജിപോലെ കടന്നു പോകട്ടെ അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ നമ്മുടെ രാജ്യത്തിന്റെ ഭാവി കാത്തുസൂക്ഷിക്കാന്‍ വേണ്ടി പൊരുതിമരിച്ച ഓരോ സൈനീകരുടെയും ആത്മ ശാന്തിക്ക് വേണ്ടി നമ്മുക്ക് പ്രാര്‍ഥിക്കാം ഭാരതം വിജയികട്ടെ ................... ജയ് ജവാന്‍

Thursday, November 6, 2008

സദ്ഗുരു സ്വാമി ഷിജു ആനന്ദയുടെ വീര ചരിത്രങ്ങള്‍

സ്വാമി സദ്ഗുരു ഷിജു ആനന്ദ ......................................
ഒരു ദുരന്ത കഥയിലെ പണ്ടാരമടങ്ങിയ നായകന്‍ ഷിജുവിനെ കുറിച്ച് കൂട്ടുകാര്‍ക്ക് നല്ല മതിപ്പാണ് എര്ന്നകുളത്തുളള ഒരു സ്വാമിയെ കുറിച്ച് കേട്ടാണ്‌ കൂട്ടുകാര്‍ ഷിജുവിനെ സ്വാമി എന്നുകൂട്ടി വിളിച്ചുതുടങ്ങിയത്‌ ഏതു കു ഗ്രാമത്തിന്റെ ഹരിത ചാരുതയില്‍ തുടുത്ത നന്മയെ ഹൃദയത്തില്‍ തങ്കലിപികളില്‍ ആലേഖനം ചെയ്തിട്ടുള്ളവള്‍ ആയാല്‍ പോലും എന്തിനേറെ പറയുന്നു ഏതു ബിഷപ്പ് തിരുമേനിയുടെ ദത്തുപുത്രി ആണേലും സ്വാമി ഷിജു ആനന്ദയുടെ മുന്നില്‍ മുട്ട്കുത്തി നിന്ന് ക്ഷ , പ്പ , മ്മ എന്ന് വരക്കും .

സ്വാമി ഷിജു ആനന്ദ ഒരു ലൈന്‍ വലിച്ചുതുടങ്ങിയാല്‍ മൂന്നു നാള്‍ക്കകം ചാര്‍ജ് കൊടുത്തിരിക്കും പിന്നെ ഒരാഴ്ച അഞ്ഞൂറിന്റെ ബള്‍ബ് പോലെ ഒടുക്കത്തെ കത്ത് കത്തും പിന്നെയും ഏറിയാല്‍ നാല് നാള്‍ക്ക്അകം ബള്‍ബ് ഫ്യൂസ് ആക്കാനും സ്വാമി ഷിജു ആനന്ദ മിടുക്കനാണ് ഈ മിടുക്കിന്റെ മുന്‍പില്‍ സദ്ഗുരു സ്വാമി സന്തോഷ് ജീ പോലും വെറും മൂട്ട കൂട്ടുകാര്‍ക്ക് സ്വാമി ഷിജുവിനോട് മതിപ്പു തോന്നാന്‍ ഒരു കാരണം കൂടി ഉണ്ട് പട്ടാളക്കാരന്‍ ദേവസ്സിയുടെ ഭാര്യ ലിസ്സമ്മ ആറു വര്‍ഷം ആഇട്ടും ഒരു കുഞ്ഞി കാലു കാണാന്‍ ഭാഗ്യം ലഭിക്കാതെ ഏകാന്ത പതിയായ് ഇരിക്കുമ്പോളാണ് സ്വാമി സദ്ഗുരു ഷിജു അത് വഴി പോകുന്നത് ഭവതിയുടെ കണ്ണില്‍ നിറഞ്ഞു നില്‍ക്കുന്ന വിഷമാശ്ര്രുകണങ്ങള്‍ കണ്ടപ്പോള്‍ സ്വാമി ഷിജുവിന്റെയും കണ്ണുകള്‍ ഈറനണിഞ്ഞു . കുന്ദിയെ അനുഗെഹിച്ച ദുര്‍വാസാവിനെ പോലെ സ്വാമി ഷിജു ആനന്ദ ലിസ്സമ്മയെയും അനുഗെഹിച്ചു എന്നാണ് മൂന്നു മാസം കഴിഞ്ഞപ്പോള്‍ മുതല്‍ കരകമ്പി കേട്ട് തുടങ്ങിയത് .

കൊച്ചുപുസ്തകങ്ങള്‍ അതായിരുന്നു സ്വാമി ഷിജു വിന്റെ സമയം കൊല്ലികള്‍ (ബാലരമ , കളികുടുക്ക ) ........ പിന്നീട് എപ്പോളോ മൊബൈല്‍ ഫോണ്‍ വീഡിയോ കാണാന്‍ സ്വാമിക്ക് താത്പ്പര്യം തോന്നി തുടങ്ങി അതിനും ഒരു കാരണം സ്വാമി ഷിജുവിന്റെ കൂട്ടുകാര്‍ക്ക് പറയാനുണ്ട് നാട്ടില്‍ എവിടെയോ ഉള്ള ഒരു കന്ന്യസ്ത്രീ ഒരു ഡ്രൈവറെ അനുഗ്രഹിക്കുന്നതിന്റെ വീഡിയോ കണ്ട നാള്‍ മുതല്‍ തോന്നി തുടങ്ങിയതെത്രേ ഈ താത്പര്യം .

എന്നാല്‍ തന്റെ അനുഗ്രഹദാനകല പരിപാടികള്‍ മറ്റുള്ളവര്‍ കാണുന്നതിന് സ്വാമിക്ക് താത്പര്യം ഇല്ലാഇരുന്നു . ഒരിക്കല്‍ താന്‍ നല്‍കിയ പുതിയ ഒരു അനുഗ്രഹത്തിന്റെ കഥ പറഞ്ഞ് ഷിജു ആസനസ്ത്തനായി ഇരിക്കുന്നു അസൂയയോടെ വെള്ളം ഇറക്കി കൊണ്ട് കൂട്ടുകാര്‍ ചുറ്റും നില്‍ക്കുന്നു അപ്പോള്‍ ആണ് ഒരുത്തന്‍ ഏതോ ഒരു ലോഡ്ജില്‍ ഒളി കാമറ ഒപ്പി എടുത്ത പിള്ളേരുടെ വീഡിയോ ക്ലിപ്സുമായ് രംഗത്തെത്തുന്നത് അത് കേട്ടതും കോഴി എന്ന് കേള്‍ക്കുമ്പോള്‍ നാവില്‍ വെള്ളമൂറുന്ന തുമ്പനെ പോലെ (ബാലരമ ഫെയിം ) സ്വാമിയുടെ വായില്‍ ഒരു കൊച്ചു കപ്പല്‍ ഓടിക്കുവാനുള്ള വെള്ളം നിറഞ്ഞു .

വീഡിയോ പ്രവര്‍ത്തിച്ചു തുടങ്ങി രംഗം ഒന്ന് ഒരു ഇടുങ്ങിയ മുറി സ്വാമി ഷിജു ആനന്ദ പറഞ്ഞു തുടങ്ങി നല്ല പരിചയം ഉള്ള മുഖം , രംഗം രണ്ട് ഭയം വിടര്‍ന്ന കണ്ണുകളോടെ കട്ടിലിന്റെ മൂലയില്‍ ഒരു പെണ്‍കുട്ടി ഇതുകണ്ടതും സ്വാമി ഷിജു ആനന്ദയുടെ ഹൃദയമിടിപ്പുകള്‍ക്ക് വേഗം കൂടി അദ്ദേഹം ഉരുവിട്ടു "അയ്യോ , നല്ല പരിചയമുള്ള പെണ്‍കുട്ടി എവിടെയോ കണ്ടിട്ടുണ്ടല്ലോ " ? അപ്പോള്‍ പല്ലുന്തിയ ഒരു ചെറുപ്പക്കാരന്‍ ആ പെണ്‍ കുട്ടിയുടെ സമീപത്തേക്ക് കടന്നു ചെന്നു ആ പല്ല് കണ്ടതെ സ്വാമി ഷിജു ആനന്ദയുടെ സുഹൃത്തുക്കള്‍ ഒരുപോലെ പറഞ്ഞു " അയ്യോ ! ഈ പല്ല് ഇതിനു മുന്‍പ് എവിടെയോ കണ്ടിട്ടുണ്ടല്ലോ " ആ പല്ലിന്റെ ഉടമസ്ഥന്‍ അതുവരെ അവിടെ ഉണ്ടായിരുന്നു എന്നാല്‍ ഏതോ ദിവ്യ ശക്തിയുടെ ആദിക്ക്യതാല്‍ അവിടെനിന്നും അദ്ദേഹം അപ്രത്യക്ഷനായി പിന്നീടാരും അദ്ദേഹത്തെ കണ്ടിട്ടില്ല

താഴ്തി കെട്ടിയ പല്ലുമായ് സദ്ഗുരു സ്വാമി ഷിജു ആനന്ദ മടങ്ങി എത്തും എന്ന പ്രേദീക്ഷയോടെ സ്വാമിയുടെ വീര കഥകള്‍ കേള്‍ക്കാനുള്ള തീവ്രാഭിലാഷത്താല്‍ ആ കൂട്ടുകാര്‍ ദൂരെ ആ കൂ ഗ്രാമത്തില്‍ ഇപ്പോളും കാത്തിരിക്കുന്നു.

Wednesday, October 29, 2008

സതി ഇന്നും അനിവാര്യം ; അയ്യര്‍

സൂര്യ നാരായണ അയ്യര്‍ ..... അതായിരുന്നു അദ്ദേഹത്തിന്റെ പേര് ഇരുപത്തി മൂന്നാമത്തെ വയസില്‍ ജെ .ടി .ഓ അയി ടെലകോം സര്‍വീസില്‍ പ്രവേശിച്ചു ഇന്ന് അന്‍പത്താറു വയസ് പ്രായം ഇന്ന് അദ്ദേഹം സര്‍വീസില്‍ ഉണ്ടായിരുന്നെന്കില്‍ മിനിമം എരിയ മാനേജര്‍ എങ്കിലും ആയേനെ എന്തുചെയ്യാന്‍ വിധി അദ്ദേഹത്തിന്റെ കഴുത്തില്‍ വരന്ന്യ മാല്ല്യം ചാര്‍ത്തിയത് ഭാര്യ ശോഭ ടീച്ചറിന്റെ രൂപത്തില്‍ ആയിരുന്നു .
സ്ഥിരം കഥകള്‍ പോലെ ഭാര്യമാരുടെ അവിഹിത ബെന്തങ്ങളുടെ കഥകള്‍ മാത്രമെഴുതി ഒരു മഞ്ഞ പുസ്തകത്തിന്റെ നിലവാരത്തിലേക്ക് എന്റെ ബ്ലോഗിനെ തരം താഴ്ത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല അതിനാല്‍ ഇത്രയും മാത്രം എഴുതുന്നു ഭാര്യയുടെ പരപുരുഷന്മാരുമായുള്ള അവിഹിത ബെന്തം തിരിച്ചറിഞ്ഞ നിമിഷം മുതല്‍ പച്ച മലയാളത്തില്‍ പറഞ്ഞാല്‍ അരവട്ടനായി പാലായില്‍ അദ്ദേഹം ജീവിക്കുന്നു .
പല സെന്റ് . തോമസ് കോളേജില്‍ പഠിക്കുന്ന കാലത്താണ് ഞാന്‍ അദ്ദേഹത്തെ പരിജയപെടുന്നത് , ഒരു അപരാഹ്നത്തില്‍ ആണ് അദ്ദേഹം തന്റെ ദുരന്ത കഥകള്‍ പറയുന്നത് ഇന്ത്യ വിക്ഷേപിച്ച റോക്കറ്റുകള്‍ പോലെ ഞങ്ങളുടെ സംഭാഷണം ഇടക്കു വഴി മാറി എങ്കിലും തോടുത്തിടത്ത് തന്നെ തിരിച്ചു വന്നു എങ്കിലും കൂടെ പുതിയ ഒരു സുബ്ജക്റ്റ് കൂടി ഉണ്ടായിരുന്നു .....

ചോദ്യം എന്റേതായിരുന്നു "പണ്ട് ബ്രാഹ്മണന്‍ മാര്‍ക്ക് ആയിരുന്നില്ലേ ഭാരതത്തില്‍ പ്രമുഘ സ്ഥാനം അന്ന് ഭാര്യ മരണമടഞ്ഞ പട്കിഴവന്‍ ഏതെങ്കിലും ദരിദ്ര കുടുംബങ്ങളില്‍ നിന്നും പതിനെട്ടു വയസു പോലും പ്രായം എത്താത്ത പെണ്‍കിടാങ്ങളെ വരിക്കും ഒന്നോ രണ്ടോ വര്‍ഷം കഴിയുമ്പോളേക്കും കിഴവന്‍ തട്ടി പോകും ആ കിഴവന്റെ ചിതയില്‍ ആ പെണ്‍കുട്ടിയെ ജീവനോടെ ദഹിപ്പിക്കും ഇങ്ങനെ ക്രൂരമായി സ്ത്രീകളോട് പെരുമാറിയതിന്റെ ശിക്ഷയല്ലേ ഇന്ന് എല്ലാ ആണുങ്ങള്‍ക്കും കിട്ടുന്നത് " ?

എന്റെ ചോദ്യം പൂര്‍ത്തിയാകും മുമ്പേ അയ്യര്‍ പൊട്ടിതെറിച്ചു . "മണ്ടത്തരം പറയാതെ ടിന്‍സ്....... ഇന്നുള്ളത് പോലല്ല അന്നുള്ളവര്‍ക്ക് വിവരം ഉണ്ടായിരുന്നു ഭര്‍ത്താവ് മരിക്കുമ്പോള്‍ ഭാര്യയെയും ദഹിപ്പിച്ചത്‌ അതിനാല്‍ മാത്രമാണ് , മറിച്ച് അവളെ തന്നെ ജീവിക്കാന്‍ വിട്ടാല്‍ അവള്‍ ഒരു കര മുഴുവനിലും ഉള്ള ആണുങ്ങളെ മുഴുവന്‍ നശിപ്പിക്കും വീട്ടില്‍ പെണ്‍ പട്ടിയുണ്ടെങ്കില്‍ ആ നാട്ടിലെ സര്‍വ്വ ആണ്‍ പട്ടികളും ആ വീടിന്റെ വാച്ചിലില്‍ ഉണ്ടാകും എന്നാല്‍ അവിടെ ഒരു ആണ്‍ പട്ടികൂടി ഉണ്ടെങ്കിലോ .... നീ തന്നെ ചിന്തിച്ചുനോക്ക് ...... കേട്ടിട്ടില്ലെ പെണ്‍ ഒരിമ്പിട്ടാല്‍ ബ്രെഹ്മനും തടുച്കാനാവില്ലാ എന്ന് അത് എതു ഘട്ടം വരുമ്പോളാണ് എന്ന് നിനക്കറിയാമോ "? അയ്യര്‍ തന്നെ ഉത്തരം പറഞ്ഞു : ' രെഹസ്സ്യ വേഴ്ച അല്ലാതെന്തു '

അദ്ദേഹം തുടര്‍ന്നു പറഞ്ഞു " ഏറെകുറെ മുപ്പതു വര്‍ഷമേ അയിട്ട്ള്ളൂ ഇവളുമാര്‍ക്ക് ആണുങ്ങളെ എന്തുമാക്കാം എന്ന ചിന്ത തോന്നി തുടങ്ങിയട്ട് എന്താ കാരണം വിദ്യാഭ്യാസം കൂടിപോയി വിദ്യാഭ്യാസം എന്നത് ആഭാസത്തിനുള്ള ലൈസന്‍സ് ആണോ" ?

അയ്യര്‍ വിറഞ്ഞു തുള്ളി തുടങ്ങി ഇന്ന് അവളോട്‌ സ്വൊന്തം കാലില്‍ നില്‍ക്കാന്‍ കുറെ സ്ത്രീ വേദി കാര് സ്വൊന്തം കാലില്‍ നില്‍ക്കാന്‍ വേണ്ടി ഭര്‍ത്താവിന്റെ കാലും വാരിക്കൊന്നാണോ ഇതിനര്‍ത്ഥം ?

നീ തന്നെ ഓര്‍ത്തു നോക്ക് ഇപ്പോള്‍ കാണുന്ന വിധവകളായുള്ള എന്തിനേറെ പറയുന്നു ഭര്‍ത്താവ് രണ്ടു ദിവസം വീട്ടില്‍ ഇല്ലാ എങ്കില്‍ ആ നേരം തന്നെ അയല്‍വക്കം കാരനെ വീട്ടില്‍ വിളിച്ചു കയറ്റുന്ന സംഭവങ്ങള്‍ ഈ കാലഘട്ടത്തില്‍ എത്രമാത്രം വര്‍ദിക്കുന്നു എന്ന് .........

'എരിഞ്ഞടങ്ങിയ ചിതയിലെ കരിക്കട്ടകള്‍ ഒരിക്കല്‍ കൂടി ആളി കത്തി ഇരുന്നെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്തിട്ടാന്നെലും അവളെ കൂടി ജീവനോടെ ദഹിപ്പിച്ചേനെ ............"

ആ മനുഷ്യന്റെ ഉള്ളിലെ കനംവിങ്ങിയ വേദനക്ക് ഉത്തരം നല്‍കുവാന്‍ എനിക്ക് കഴിഞ്ഞില്ല ഒന്നേ എനിക്ക് അറിയാവു സതി പ്രാകൃതമാണ് അത് വേണ്ടാ പക്ഷെ പകരം എങ്ങനെ സമൂഹത്തില്‍ കാന്‍സര്‍ പോലെ പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്ന അവിഹിത ബെന്തം (ഭാര്യയും ഭര്‍ത്താവും കണക്കാ ) എന്ന രോഗത്തെ എങ്ങനെ ഭേതമാക്കാന്‍ പറ്റും ...........?

നല്ലവരായ വായനകാരില്‍ നിന്നും നല്ല ഉത്തരങ്ങള്‍ പ്രതീക്ഷിക്കുന്നു ....

Monday, September 29, 2008

കര്‍ക്കിടകത്തിലെ ആ കറുത്ത രാത്രി (കള്ളനും കള്ളിയും )

വെള്ളിടി മിന്നലുകള്‍ ഭൂമിയില്‍ നടുക്കം വിതറിയ കറുത്തിരുണ്ട കഴിഞ്ഞ കര്‍ക്കിടകത്തിലെ ഒരു രാത്രി
ദൂരെ മലഞ്ചെരുവിലെ ഒരു കുടിലില്‍ ഒരു റാന്തല്‍ വിളക്ക് നേരിയ പ്രകാശം വിതറുന്നുണ്ട് .....................

അവിടെ അരുമയായ തന്റെ കുഞ്ഞു മകനെ താരാട്ടുപാടി ഉറക്കി ഒരമ്മ (മുപ്പതോളം വയസ് പ്രായം വരും ) ദൂരെ തനിക്കും മകനും വേണ്ടി വേല ചെയാന്‍ പോയ ഭര്‍ത്താവിനായി വഴികന്നുമായ് കാത്തിരിക്കുകയാണ് .


ആഴ്ച രണ്ടു കഴിഞ്ഞു പ്രാണ പ്രിയനേ ഒന്നു കണ്ടിട്ട് അദ്ദേഹം അയച്ചു നല്കുന്ന പണത്തില്‍ അദേഹത്തിന്റെ വിയര്‍പ്പിന്റെ മണം അവള്‍ അറിയുമായിരുന്നു അതായിരുന്നു അവള്‍ക്ക് ഏക ആശ്വാസം......


മഴ ശക്തിയോടെ പെയ്തു വീഴുന്നു , പെട്ടന്നാണ് അവള്‍ ഒരു കാല്‍പെരുമാറ്റം കേട്ടത് ..... ഒരു ചെറു നടുക്കം അവളില്‍ വിറയല്‍ ഉളവാക്കി ആഗഥന്‍ ചോദിച്ചു വിജയന്‍ ചേട്ടന്‍ ഉണ്ടോ ?
ഹൊ !!! ഭാഗ്യം ഭര്‍ത്താവിനെ അന്വേഷിച്ചാരോ ആണ് ...... അവള്‍ പറഞ്ഞു ഇല്ല , അദ്ദേഹം ഒരാഴ്ച കഴിഞ്ഞേ വരൂ ....


ആഗതന്‍ അവളോട്‌ ചോദിച്ചു ഒരു ചെറിയ കള്ള ചിരിയോടെ , കള്ളി അപ്പോള്‍ ആരെ പ്രധീക്ഷിച്ചാണ് ഇവിടെ കാത്തിരുന്നത് ?


അവള്‍ ചെറിയ നീരസത്തോടെ ആകതനോട് പറഞ്ഞു പോടാ കുറുംബാ .... ഞാന്‍ എത്ര നേരമായി വഴികന്നുമായ് കാത്തിരിക്കുന്നു മനോജിന് എന്തെങ്കിലും ആപത്തു പറ്റിയോ എന്നുവരെ ഞാന്‍ ഭയപെട്ടു (ഇവിടെ ഭര്‍ത്താവിന്റെ പേര് വിജയന്‍ ഭര്‍ത്താവില്ലാത്ത സമയത്ത് ഭര്‍ത്താവിന്റെ കടമ ഏറ്റെടുത്ത് നടത്തുന്നവന്റെ പേര് മനോജ് വെറും മനോജ് അല്ലാ കുറുമ്പന്‍ മനോജ് )



അവന്‍ അവളോട്‌ പറഞ്ഞു എന്നെ ഇങ്ങനെ ഇവിടെ നിറുത്തികൊണ്ടുനിന്നാല്‍ എങ്ങനെ കാര്യങ്ങള്‍ നടക്കും ? അവള്‍ പറഞ്ഞു ഈ കള്ളന്റെ ഒരു കാര്യം .... എന്തൊരു ആക്രന്തമാ ?
അവര്‍ ആ കൊച്ചു കുടിലിലേക്ക് കയറി പരമ്പുകൊണ്ടു മെടഞ്ഞ വാതില്‍ മെല്ലെ അടഞ്ഞു ഉറങ്ങുന്ന കുഞ്ഞിനെ ഉണര്‍ത്താതെ ഇരികാനവണം സ്നേഹനിധിയായ ആ അമ്മ വാതില്‍ വലിച്ചടക്കാതെ ഇരുന്നത് .......



സമയം മെല്ലെ ഒച്ചിഴയും പോലെ ഇഴഞ്ഞു നീങ്ങി കരിനാഗങ്ങളെ പോലെ ആ നീചരും പെട്ടന്ന് പുറത്തു ഒരു വിളി കേട്ടു ലെക്ഷ്മി ...... വാതില്‍ തുറക്ക്‌ ഇതാ ഞാന്‍ എത്തി ......


ഇന്ത്യ പാക്ക് ക്രിക്കെറ്റ് കളിക്ക് ഇടയില്‍ കരണ്ട് പോയാല്‍ എന്ത് ഫീല്‍ ചെയും അതിനേക്കാള്‍ രസം പിടിച്ചു വരുമ്പോളാണ് ഒരു ലെക്ഷ്മി അവര്‍ മനസ്സില്‍ പറഞ്ഞിരിക്കണം ....


ചാരി കിടന്ന വാതില്‍ തള്ളി തുറന്നു അയാള്‍ അകത്തു കയറി അസ്തപ്രേജ്ഞാനായ് തരിച്ചു നിന്നുപോയ് വിശസത്തയും സ്നേഹ നിധിയുമായ തന്റെ ഭാര്യ ...... താന്‍ അനുജനെ പോലെ സ്നേഹിച്ച തന്റെ കൂട്ടുകാരെന്റെ അനുജന്‍ ഇതാ തന്നെ ഹീനമായി വഞ്ചിച്ചു ..... ദൈവമേ ... അലമുറഇട്ടു കരഞ്ഞു കൊണ്ട് ഒരുനിമിഷം അയാള്‍ നിലത്തിരുന്നു ...... മനോധൈര്യം വീണ്ടെടുത്തു അയാള്‍ അവളുടെ കവിളില്‍ ഒന്ന് ആഞ്ഞടിച്ചു..........


പിറ്റേന്ന് അവള്‍ അവളുടെ വീട്ടിലേക്ക് പോയി അതിന്റെ പിറ്റേന്ന് ഒരു വെള്ള അംബാസിഡര്‍
കാര്‍ അവിടെ സൈഡ് ആക്കി അതില്‍ നിന്നും ചുണ്ടുകള്‍ ഏഷ്യന്‍ പെയിന്റ് അടിച്ചപോലുള്ള മൂന്നു മഹിളകളും കൂടെ എന്തിനും ഏതിനും പോന്ന ഒരു എലുങ്കനും വന്നിറങ്ങിയവരെ ഏതോ ഗ്രഹത്തില്‍ നിന്നും വന്നിറങ്ങിയ അന്ന്യഗ്രഹ ജീവികളെ പോലെ വീക്ഷിച്ചു നോക്കി നിന്ന നിഷ്കളങ്കാരായ ഗ്രാമ വാസ്സികളോട് അവര്‍ പറഞ്ഞു ലെക്ഷ്മി എന്ന സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അവളുടെ ഭര്‍ത്താവിനെ ചോദ്യം ചെയാന്‍ വനിതാവേധിയില്‍ നിന്നും വന്നതാണ് ഞങ്ങള്‍ .....



എന്ത് പരാതി , ഏത് പരാതി ? അവിടെ കൂടി നിന്നവര്‍ ഒന്നടക്കം ചോദിച്ചു ... വനിതകള്‍ ചോദിച്ചു കഴിഞ്ഞ ദിവസം വിജയന്‍ ഭാര്യ ലെക്ഷ്മിയെ അകാരനമായി തല്ലിഇരുന്നോ ? അവിടെ കൂടി ഇരുന്നവര്‍ ഒരുപോലെ പറഞ്ഞു തല്ലി സത്യംതന്നെ ഭാര്യ മറ്റൊരുത്തന്റെ കൂടെ പിറന്നപടി കിടക്കുന്നത് കാണുമ്പോള്‍ അടിക്കാതെ ആ കവിളില്‍ മുത്തം കൊടുത്തിട്ട് വെല്‍ഡെന്‍ മൈ ഡിയര്‍ ഗേള്‍ എന്നും പറഞ്ഞു ആസ്ലെഷിക്കണോ ? നഗ്നരായി നില്ക്കുന്ന കൊച്ചുകുട്ടികളെ കാണുമ്പോള്‍ തോന്നുന്ന വാല്‍സല്ല്യത്തോടെ....................


(പാലകാടുള്ള പാവം പട്ടെര്‍ക്ക് പറ്റിയ വഞ്ചനയുടെ വേദനായു മായി ഉടെനെ വരുന്നതു വരെ ഗുഡ് ബൈ )

Friday, September 19, 2008

തിരുടാ തിരുടി (കള്ളനും കള്ളിയും ) അനുഭവം

ഒരു യാത്രയുടെ ഇടയ്ക്ക് ആണ് ചെറിയ ഒരാള്‍കൂട്ടം കണ്ടു ഞാന്‍ വണ്ടി നിറുത്തുന്നത് കാരണം അന്വേഷിച്ചപ്പോള്‍ ഒരു ഗള്‍ഫ് കാരന്റെ വീട്ടില്‍ കള്ളന്‍ കയറിയട്ടുണ്ട് എന്നും ആള്‍കൂട്ടത്തെ ഭയന്നു അകത്തിരിക്കുകയാണ് എന്നും അറിഞ്ഞു .

വളരെ താല്‍പര്യം ഉള്ളതും മുന്‍പരിചയം ഉള്ളതുമായ സബ്ജക്റ്റ് ആണ് കള്ളനെ പിടുത്തം അതിനാല്‍ തന്നെ വണ്ടി സൈഡ് ആക്കി ഞാനും അവരോട് ഒപ്പം ചേര്‍ന്നു . വീടിനെ കുറിച്ചും വീട്ടുകാരെ കുറിച്ചും ഞാന്‍ അന്വേഷിച്ചു ഗ്രഹ നാഥന്‍ ഗള്‍ഫില്‍ ജോലി ചെയുന്നു പിന്നെ പന്ത്രണ്ടു വയസ് പ്രായമുള്ള ഏക മകളുമായി അദ്ദേഹത്തിന്റെ ഭാരിയ തനിച്ചാണ് അവിടെ താമസിക്കുന്നത് എന്നാല്‍ സംഭവം നടക്കുന്ന സമയത്തിന് അല്‍പ്പം മുന്പ് സ്ത്രീ തന്റെ കുട്ടിയുമായി അടുത്തുള്ള ബന്തു വീട്ടില്‍ പോയിരിക്കുകയാണ് .

ആളില്ലാത്ത വീട്ടില്‍ ചെറിയ ഒരുവെളിച്ചം ശ്രെതിക്കപെട്ടതിനാല്‍ ആണ് അയല്‍ക്കാര്‍ അവിടെ കള്ളന്‍ കയറിട്ടുണ്ട്‌ എന്ന നിഗമാനത്തില്‍ എത്തിച്ചേര്‍ന്നത് (വെളിച്ചം ദുക്കിപ്പിക്കും ഉണ്ണി എന്ന് അദ്ദേഹം അവിടെ ഇരുന്നു പടുകയിരിക്കും , വെളിച്ചത്തു കക്കുന്നത്‌ ഒരു സുഹം ആണെന്നാണല്ലോ പണ്ടാരാണ്ട് പറഞ്ഞിട്ടുള്ളത് )

പക്ഷെ വാതില്‍ തുറക്കുമ്പോള്‍ വീട്ടുകാര്‍ ആരെങ്കിലും വേണമല്ലോ അതിനാല്‍ ബെന്തുവീട്ടില്‍ പൊയ് ഗൃഹനാഥയെ കൂട്ടി വരാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു (നിമിഷ നേരങ്ങള്‍ കൊണ്ടു ഞാന്‍ അവിടത്തുകാരന്‍ അയി തീര്‍ന്നിരുന്നു ) അവിടെ വച്ചു പരിചയപെട്ട വില്‍സന്‍ ചേട്ടനും ഞാനും കൂടി ബന്തു വീട്ടിലേക്ക് പോയി പക്ഷെ അവിടെ ചെന്നപ്പോള്‍ ഗൃഹനാഥയും കുട്ടിയും അവിടെ എത്തിയട്ടില്ല , അവരുടെ ബന്തുക്കളെയും കൂട്ടി മടങ്ങും വഴി വില്‍സന്‍ ചേട്ടന്‍ എന്നോട് ചോതിച്ചു " ഇനി നായിന്റെ മോളെങ്ങാനും ആണോ അതിനകത്ത്‌ " ?

അവിടെ തിരിച്ചെത്തി വാതില്‍ ചവിട്ടി തുറന്നു ഞങ്ങള്‍ അകത്തു കയറുമ്പോള്‍ അവിടെ അതാ ഭയത്താല്‍ (കട്ട് തീറ്റക്ക്‌ ഇടയ്ക്ക് പിടിക്ക പെട്ട കുട്ടിയുടെ ഭയം ഇതും ഒരുതരം കട്ട് തീറ്റ ആണല്ലോ ? ) പരസ്പരം ദൃഡരാഷ്ട്രആലിങ്കനത്തില്‍ നില്ക്കുന്ന ഇണ കിളികള്‍ കട്ടിലിന്‍ അടിയില്‍ അമ്മയുടെ കലാപരിപാടികള്‍ കണ്ടുകൊണ്ടു കുഞ്ഞു മാലയും എന്തൊരു ദയനിയമായ കാഴ്ച ഭര്‍ത്താവ് വിദേശത്തു പൊരി വെയിലില്‍ അമ്മയ്ക്കും മകള്‍ക്കും വേണ്ടി കണ്ട അറബികളുടെ ആട്ടും തുപ്പും സഹിച്ചു ജോലി ചെയ്യുന്നു അദ്ദേഹം അയച്ചു നല്കുന്ന പണം തന്റെ കുഞ്ഞിനും ഭാര്യക്കും മാന്ന്യമായ് ജീവിക്കാനുള്ളതല്ലേ ?

എന്നാലോ അദ്ദേഹം ദൂരെ , ശാരിരി അഭിലാഷം അത് നിറവേറ്റി നല്‍കാത്തത് കൊണ്ടാണോ ഇവള്‍ മറ്റൊരുത്തനെ വിളിച്ചു വീട്ടില്‍ കയറ്റിയത് ? സ്വൊന്തം കുഞ്ഞിന്റെ മുന്നില്‍ മൃഗത്തെ പോലും നാണിപ്പിക്കും വിധത്തില്‍ നീരടിയതും . ഇവിടെ വന്ചിക്കപെട്ടത്‌ കുടുംബ നാഥനാണ് അദ്ദേഹത്തിന്റെ പന്ത്രണ്ടു വയസ് പ്രായം ഉള്ള മകളും , ഇവരെ സഹാഇക്കാന്‍ പുരുഷവേദി ഇല്ലല്ലോ സ്ത്രീ വന്ചിത ആകാതെ തന്നെ ഭര്‍ത്താവിനെ കോടതി കയറ്റാന്‍ നടക്കുന്ന വനിതാ വേദിയും മഹിളമാരുടെ സംഘടനകളും എന്തെ ഇവിടെ മുഖം മൂടുന്നു ?

വന്ചിക്കപെട്ട പുരുഷന്‍ മാരുടെ കൂടുതല്‍ അനുഭവങ്ങളുമായി വീണ്ടും വരുന്നതു വരെ ഗുഡ് ബൈ

(തുടരും )