Sunday, December 7, 2008

ആര്‍ക്കും നല്‍കരുത് വോട്ട്‌ ( മുംബൈ സ്ഫോടനത്തിന്‍റെ വിശദാംശങ്ങളിലേക്ക് )

മുംബൈയില്‍ അനേകം നിരപരാധികളെയും , സൈനീകരെയും ശ്മശാനത്തിലേക്ക് എത്തിച്ച ഭീകരആക്രമനതിന്‍ടെ യഥാര്‍ത്ഥ രൂപം എന്തായിരുന്നു ? ആരാണ് ഈ ആക്രമണത്തിന്‍ ഉത്തരവാദികള്‍ ? എന്താണ് ഇതിന് പരിഹാരം ?

ഭീകരതയുടെ ഉഗ്രമുഖം ഏറ്റവും കൂടുതല്‍ അറിഞ്ഞിട്ടുള്ള രാജ്യം ഇന്ത്യ തന്നെ ആണ് അമേരിക്കയടക്കം ലോക രാജ്യങ്ങള്‍ പലതും ഭീകരതയ്ക്ക് എതിരെ നടത്തുന്ന സംയുക്ത പോരാട്ടത്തില്‍ നിന്നു ഇന്ത്യ മാറ്റി നിറുത്ത പെട്ടിരിക്കുന്നു ഇന്ത്യയുടെ മൃദുലമായ നിലപാടുകളും അര്‍ത്ഥ ശൂന്ന്യമായ വൃത്തികെട്ട നയങ്ങളുമാണ് കാരണമെന്ന് പറയാതെ വയ്യ .

സ്വന്തം വീട്ടില്‍ അദിക്രമിചുകയറുന്നവനെ ചൂല് എടുത്ത്അടിച്ച് പുറത്ത് ആക്കേണ്ടതിനു പകരം അവനെ സ്വന്തം ഭാര്യയെ കാഴ്ച്ച വച്ചു സന്തോഷിപ്പിക്കുന്ന ചില ഷണ്ഡന്‍മാരായ ഭര്‍ത്താക്കന്‍ മാരുടെ നിലപാടാണ്‌ നമ്മുടെ രാജ്യത്തിന്‍റെ ഭരണാധിപര്‍ ചെയുന്നതെന്ന് നാം തിരിച്ചറിയാതെ പോകുന്നതിനു എന്താണ് കാരണം ?

ഇന്ത്യയില്‍ ഭീകരാക്രമണം നടത്തുവാന്‍ ഭീകരര്‍ക്ക്‌ പാക്കിസ്ഥാനില്‍ പരിശീലനം നടക്കുന്നുണ്ട് എന്നും ആക്രമണം മുംബൈയില്‍ ആകുമെന്നും ആതില്‍ താജ് ഹോട്ടല്‍ ആണ് ഭീകരര്‍ ലക്‌ഷ്യം കണ്ടിരിക്കുന്നതെന്നും കറാച്ചിയില്‍ നിന്നും കപ്പല്‍ മാര്‍ഗ്ഗം ഉള്‍കടലില്‍ എത്തി ചെറു ബോട്ടുകള്‍ ഉപയോഗിച്ച് അവര്‍ തീരത്തോട്ടു എത്തും എന്നുമുള്ള വെക്തമായ ഇന്‍റ്റലിജെന്‍സ് റിപ്പോര്‍ട്ട് നവംബര്‍ 19 നു ഉന്നതര്‍ക്ക് കിട്ടി ഇരുന്നു എന്നിട്ടും എന്തുകൊണ്ട് ഇങ്ങനെ ഒരു ആക്രമണത്തെ തടുക്കാന്‍ ആയില്ല ?

ലോകത്തിലെ സ്റ്റാന്‍ടിംഗ് ആര്‍മി (കരസേന ) യുടെ ശക്തിയില്‍ മൂന്നാം സ്ഥാനമാണ് നമ്മുടെ രാജ്യത്തിന് ഉള്ളത് 2 . 5 മില്യണ്‍ സൈനീകരില്‍ 1.3 ആക്ടീവും 1.2 മില്യണ്‍ റിസര്‍വും ആണ്. അതുപോലെ തന്നെ നാവികസേനയില്‍ 55000 പേര്‍ ആക്ടീവ് ഡ്യുട്ടി ഇലും വയ്മാനിക ഡ്യുട്ടി ഇല്‍ 5000 ഉം മറയിന്‍ കമാന്‍ഡോകള്‍ 2000 വും ആണുള്ളത് ലോകത്തില്‍ ശക്തി സമ്പന്നമായ നാവിക സേനയുള്ള 5 മത്തെ രാജ്യമാണ് ഇന്ത്യ ഏഷ്യ ഭൂകന്ടത്തില്‍ ജെറ്റ് ഫ്യ്ടെഴ്സിനെ ഉപയോഗിക്കുന്ന നാവിക സേന സംവിദാനം ഇന്ത്യക്ക് മാത്രമെ യുള്ളൂ . ബി . എസ് . എഫ് ഇന്‍റെ കരുത്ത്‌ 157 ബറ്റാലിയനില്‍ അയി 220000 സൈനീകര്‍ . ഇത്രയും ശക്തി സമ്പന്നമായ സൈനീകശക്തി നമ്മുക്ക് ഉണ്ടായിട്ടും എന്തെ ഇതു ഉപയോഗിക്കാതെ മുംബൈ ശവപറമ്പ് ആക്കി നാം തിരഞ്ഞെടുത്തു വിട്ട നമ്മുടെ ഭരണാധിപന്മാര്‍ ?

ഈ നരഹത്യകളുടെ ഉത്തരവാദിത്തം ഭീകര സംഘടനകള്‍ ഏറ്റെടുത്തു എന്ന് പറഞ്ഞ് കയോഴിയാന്‍ ശ്രേമിക്കുന്ന അധികാരികള്‍ എന്ന ഈ നരഭോജികള്‍ക്ക് എതിരെ നരഹത്യക്ക് കേസ് എടുക്കുകയാണ് വേണ്ടത്അല്ലാതെ രാജി വെപ്പിക്കുകയല്ല വേണ്ടത് ....... നരഹത്യയോ , ബലാല്‍സംഗ്ഗമോ , കോഴ ഇടപാടോ ഒക്കെ നടത്തിയാലും പ്രേശനമായാല്‍ രാജി വച്ചാല്‍ പ്രശ്നം പരിഹരിക്കപെടും എന്ന വൃത്തികെട്ട സവുകര്യമുള്ളത് നമ്മുടെ രാജ്യത്ത് മാത്രമല്ലേ ?

പരസ്പരം മറുതലിക്കുന്ന ഭരണ പ്രീതിപക്ഷമെന്ന വര്‍ഗശത്രുക്കളുടെ നാടകങ്ങള്‍ നമ്മള്‍ എന്തെ അവസാനിപ്പിക്കാന്‍ മടിക്കുന്നു ? ബി . ജെ . പ്പി ഭരിക്കുന്ന ഗുജറാത്തിലും ഇതുതന്നെ അല്ലെ നടന്നത് ? ....... ആ പെണ്ണുംബുളയുടെ അടുക്കളയില്‍ ജോലീ പിടിച്ചു പ്രധാനമന്ത്രി പദം നല്‍കിയാല്‍ അവനൊക്കെ യജമാനത്തി പറയുന്നതു വിട്ട് എന്തെങ്കിലും ചെയാനോക്കുമോ ? പല തവനകളയാണ് ഭീകരര്‍ പാകിസ്ഥാനില്‍ നിന്നും കടല്‍ കടത്തി ആയുധങ്ങള്‍ താജില്‍ എത്തിച്ചത് എന്ന് പ്രത്യേകം സ്മരിക്കുക . നല്ല നേതാക്കാന്‍ മാരെ തിരഞ്ഞെടുക്കാതെ ഈ ആണും പെണ്ണും കെട്ട അധികാരി മോഹികളെ തിരഞ്ഞെടുത്തു വിട്ട നമ്മള്‍ ജനങ്ങള്‍ ആണ് യഥാര്‍ത്ഥ കുറ്റക്കാര്‍ ഈ ഭീകര ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് സാധാരണക്കാര്‍മാത്രം ഒരു നേതാവും ഉണ്ടായിരുന്നില്ല . എന്ന് നാം തിരിച്ചറിയണം .

സ്ഫോടനം നടന്നപ്പോള്‍ അവിടെ എന്‍ . എസ് .ജി കമാന്‍ഡോകള്‍ എത്താന്‍ താമസിച്ചു എന്താണ് കാരണം ?ഏഴായിരം വരുന്ന എന്‍ . എസ് . ജി കമാന്‍ഡോകളില്‍ രണ്ടായിരം പേര്‍ ഒരു ആവശ്യവുമില്ലാത്ത ഒരു ഭീഷണിയും ഇല്ലാത്ത ചില ' കൂതറ ' മന്ത്രി മാര്‍ക്ക് സെക്യുരിറ്റി നടക്കുകയാണ് . അവര്‍ ഈ കമാന്‍ഡോ കളെ അലങ്കാരമയാണ് കൂടെ കൊണ്ടു നടക്കുന്നത് ഇ . അഹമ്മദ് അടക്കം ഇങ്ങനെയാണല്ലോ !

ആരാണ് നമ്മളെ തോല്‍പ്പിച്ചത് ? എവിടെയാണ് നമ്മള്‍ക്ക് തെറ്റുപറ്റിയത്‌ ? ഇനിയെങ്കിലും നാം മനസിലാക്കേണ്ട ഒരു അധികാരം നമ്മുക്കുണ്ട് നാം അറിയാടെ പോയ ആ അധികാരം ഒരു സ്കൂളിലോ , കോളേജ് ഇലോ പ്രാധന്ന്യം നല്കി പടിപ്പിച്ചട്ടി ല്ല ഈ സത്യം നാം ഗ്രെഹിച്ചാല്‍ അതിന്‍റെ ബുത്തിമുട്ട് തങ്ങള്‍ക്കു തന്നെ ആയിരിക്കു മെന്നു അറിയാവുന്നത് കൊണ്ടു മൂടി വക്ക്യ പെട്ട് പോയ അധികാരം 1969 ലേ ആക്റ്റില്‍ 49-0 അനുസരിച്ച് ഒരു സമ്മധി ദായകന് പോളിംഗ് ബൂത്തില്‍ ചെന്നു വിരലില്‍ അടയാളം സ്വീകരിച്ചതിനു ശേഷം താന്‍ ആര്‍ക്കും വോട്ടു ചെയുന്നില്ല എന്ന് ബാലെട്ടു പേപ്പറില്‍ എഴുതി ഇടുകയോ , വോട്ടു നോബെടി എന്ന് മിഷനില്‍ രേഖപെടുതാനുള്ള അവകാശമുണ്ട്‌ . ഇങ്ങനെ ഭൂരിപക്ഷം പേര്‍ തങ്ങളുടെ സമ്മധിദാന അവകാശം റദ്ദ് ചെയിതാല്‍ ഇലക്ഷന്‍ റദ്ദ് ചെയേണ്ടി വരും ..... ഇങ്ങനെ ഒരിക്കലെങ്കിലും സംഭവിച്ചാല്‍ പിണീട്നല്ല സ്ഥനാര്തികളെ നിറുത്തുവാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍ബന്ധിതരാകും അങ്ങനെ എങ്കിലും നമ്മുക്ക് ഈ നാറിയ ഭരണ രീധി അവസാനിപ്പിക്കാം .

മഹാരാഷ്ട്ര അഭ്യന്തര മന്ത്രി ആയിരുന്ന ആര്‍. ആര്‍ പാട്ടീല്‍ പറഞ്ഞത് " മുംബൈ പോലുള്ള മഹാനഗരങ്ങളില്‍ ഇത്തരം 'ചെറിയ ' സംഭവങ്ങള്‍ സംഭവിക്കുന്നത് സോഭാവികമാണ് "........... എത്ര ക്രൂരമായ പ്രസ്ഥാവന ? പഴയ ക്രൂരന്മാരായ രാജാക്കന്മാര്‍ വരെ ഇപ്രകാരം പറഞ്ഞിട്ടുണ്ടാവില്ല .......അങ്ങനെ പറഞ്ഞവന്‍ മാരെ എല്ലാം ചരിത്രത്തിന്‍റെ പേജുകളിലേക്ക് മരണമാല അണിയിച്ചു പറഞ്ഞുവിട്ടു എന്ന് ഇടയ്ക്കെങ്കിലും നാം സ്മരിക്കുന്നത് നന്ന് എന്തെന്നാല്‍ കടുക്കാവെള്ളം കുടിച്ചാണ് പൊതുജനം ജീവിക്കുന്നത് എന്ന് നാളെ ഇവന്മാര്‍ പറയാന്‍ ഇട്കൊടുക്കരുത് നാം ഷണ്ടത്തത്തിന്‍റെ ശാപമായ അടിമത്തത്തിന്‍റെ മക്കളകരുത് നാം .

'ഓര്ക്കുകാ' ! ഇനിയും ഇതു പോലെ പല സ്ഫോടനങ്ങളും ആവര്‍ത്തികും അവര്‍ക്ക്‌ (നേതാക്കന്മാര്‍ക്ക് ) ഒന്നും നഷ്ട്ടപെടാനില്ല . നമ്മുടെ കുടുംബങ്ങളില്‍ നിന്നും നഗരങ്ങളില്‍ പോയിട്ട് കുടുംബാംഗങ്ങള്‍ തിരിച്ചുവരാതിരിക്കുമ്പോള്‍ ടീ . വീ യീലൂടെ ആ വാര്‍ത്ത കേട്ട് ഞ്ഞട്ടാതിരിക്കട്ടെ , അങ്ങനെ സംഭവിക്കാതെ ഇരിക്കെണ്ടാതിനു ഇന്നുമുതല്‍ എങ്കിലും നാം ഉണര്‍നെഴുന്നെല്‍ക്കണം , അതെ മുംബൈ മാത്ര മല്ല അവര്‍ ലക്‌ഷ്യം വച്ചിരിക്കുന്നത് ദൈവത്തിന്‍റെ സ്വൊന്തം നാടും പിശാചുക്കള്‍ ഭരിക്കുന്നതുമായ കേരളത്തിലേക്കും ആണ് ഇതില്‍ നിന്നും ഒളിച്ചോടാതെ നാടിനായി നമ്മുക്കും ഒന്നു ചേരാം , അതിനായ് ഭയപെടുന്നവര്‍ ഇലക്ടഷന്‍ എങ്കിലും മേല്‍ പറഞ്ഞ വിതത്തില്‍ ബഹിഷ്ക്കരിക്കട്ടെ ..................
" പൊരുതാം നമ്മുക്ക് ഭീകരര്‍ക്കെതിരെ
നേടാം നമ്മുക്ക് നല്ലൊരു ഭാരതം "

15 comments:

Tince Alapura said...

ഭീകരതക്ക് എതിരെ പൊരുതുക എന്നത് ഓരോ പൌരന്‍റെയും കടമയാണ് .............. ആ കടമയില്‍ വിശ്വാസം ഉള്ളവര്‍ തികച്ചും സത്യസന്തമായ താങ്കളുടെ നിലപാട് അറിയിക്കുമല്ലോ ............ സസ്നേഹം ടിന്‍സ് ജെയിംസ്

Suvi Nadakuzhackal said...

അടുത്ത ഇലക്ഷനില്‍ ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആയി നില്‍ക്കുന്നോ?

Remove that word verification thingie, please. That is kinda annoying!!

Tince Alapura said...

മിസ്റ്റര്‍ സുവി ഒരു പ്രധാനമന്ത്രിക്ക് മാത്രമെ എന്തെങ്കിലും ചെയാന്‍ കഴിയു എന്നാണോ ഉദ്ദേശിച്ചത് ? ഒരു മന്ത്രിയും അല്ല വലുത് ജനങ്ങളാണ്‌ വലുത് പക്ഷെ അനജാനത്തിന്‍റെ ഭീകര ശക്തിയായ അടിമത്തത്തിന്‍റെ ചരണത്തിന്‍ ചുവട്ടില്‍ നാം നമ്മുടെ തല വച്ചുകൊടുത്തു നമ്മുക്കായി നാം തിരഞ്ഞെടുത്തവര്‍ ഇന്നു നമ്മോടു കാണിക്കുന്നതോ ഇനിയും ഇവര്‍ എന്തെങ്കിലും ചെയും എന്ന് പറഞ്ഞിരുന്നാല്‍ നാളെ ഒരു സുപ്രഭാദം ലോകം ഈ വാര്‍ത്ത കേട്ടായിരിക്കും ഉണരുന്നത് ഇന്ത്യ മറ്റൊരു ഹിരോഷിമ ആയെന്നു അത് സംഭവിക്കാതിരിക്കാന്‍ ഉണരുക പൊരുതുക പടയോരുക്കുക ഭീകരതെക്കും നാറിയ രാഷ്ട്രിയ വെവസ്തക്കും എതിരെ ...............

Rejeesh Sanathanan said...

ഈ പോസ്റ്റിന്‍റെ പുറകിലുള്ള മനോവികാരം മനസ്സിലാക്കുന്നു. പലകാര്യങ്ങളിലും യോജിക്കുകയും ചെയ്യുന്നു.
പക്ഷെ വോട്ടെടുപ്പ് ബഹിഷ്കരിക്കാനുള്ള നിര്‍ദ്ദേശം നല്ലതാണോ? അത് ചിലപ്പോള്‍ ജനാധിപത്യത്തിന്‍റെ അന്ത്യത്തിന് വഴി തെളിക്കില്ലേ? അത് ചിലപ്പോള്‍ നമ്മുടെ വ്യക്തിസ്വാതന്ത്ര്യങ്ങളെ വരെ ബാധിച്ചേക്കാം. പല പാഠങ്ങളും നമുക്ക് മുന്‍പിലുണ്ട്

ശ്രീ said...

ശരിയ്ക്കും വേണ്ടത് അതു തന്നെ ആണ്.

Tince Alapura said...

എന്തിനാ മലയാളി ഇങ്ങനത്തെ ഒരു ജനാധിപത്യം ഇതു ജനാധിപത്യം എന്നപേര് മാത്രമല്ലേ ഉള്ളു . മുഴത്തിനു മുഴം പാര്‍ട്ടികള്‍ ഞാന്‍ ഒന്നു ചോദിച്ചോട്ടെ , ഇന്ത്യയില്‍ ആകെ എത്ര രാഷ്ട്രിയ പാര്‍ട്ടികള്‍ ഉണ്ട് ? നമ്മുക്ക് ഇവരില്‍ നിന്നും എന്ത് നേടാനായി ? ബ്രിടീഷുകാര്‍എത്രയോ ഭേതമായിരുന്നു . ശരിക്കും പട്ടാള ഭരണം ഇവിടെ വരണം ഈ അനങ്ങാ പാരകളെ കള്ളന്‍ മാരെ മുഴുവന്‍ പാറമടകളിലും , വയലുകളിലും പണിക്കു ഇറക്കണം അങ്ങനെ ഇവനൊക്കെ നമ്മോടു ചെയ്തതിന്റെ ശിക്ഷ അനുഭവിക്കണം ................ നടക്കുകയില്ലാത്ത ഈ കാര്യങ്ങള്‍ സ്വോപ്നമായ് തന്നെ മനസ്സില്‍ മരിക്കട്ടെ എന്നാലും നമ്മള്‍ ഒരിക്കല്‍ വോട്ടു ബഹിഷ്കരിച്ചാല്‍ ഉടനെ ജനാധിപത്യം നശിക്കില്ല ജനാധിപത്യം വിജയിക്കാതെ ഉള്ളു നമ്മുടെ മുന്നില്‍ ഇനി ഈ അരി വേകില്ലന്നു ഇവര്‍ മനസിലാക്കും അതെ ഇനി മാര്‍ഗമുള്ളു

Suvi Nadakuzhackal said...

നമ്മളല്ലേ ഇവരെ ഒക്കെ തിരഞ്ഞെടുത്തു വിടുന്നത്. അപ്പോള്‍ രാഷ്ട്രീയക്കാരെ കുറ്റം പറയുന്നത് സ്വന്തം കുറ്റം മറച്ചു വെക്കാനുള്ള ഒരു ശ്രമം മാത്രം അല്ലേ? നമ്മള്‍ തീരുമാനിച്ചാല്‍ ബോധം ഉള്ള, അക്ഷര അഭ്യാസം ഉള്ള, ആദര്‍ശങ്ങള്‍ ഉള്ള, ഭരണ നൈപുണ്യം ഉള്ള നേതാക്കളെ തിരഞ്ഞെടുത്തു വിടാന്‍ സാധിക്കും. പക്ഷേ അത് നമ്മള്‍ തന്നെ ചെയ്യണം. വേറെ ആരും വന്നു ചെയ്തു തരുകയില്ല. അത് നമ്മള്‍ ചെയ്യാത്തതിന്റെ കുഴപ്പം അല്ലേ ഇപ്പോള്‍ കാണുന്നത്.

Sunith Somasekharan said...

താങ്കളുടെ മനോവികാരം മനസ്സിലാക്കുന്നു ... താങ്കളുടെ അഭിപ്രായവും ശരിയാണന്നു പറയേണ്ടിവരും ... പക്ഷെ അതിന്റെ ചതിക്കുഴികളും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു ...
ശരിക്കും നാം ആരെയാണ് കുറ്റം പറയുക ...
നമ്മുടെ കാര്യം തന്നെ ഒന്നു വിശകലനം ചെയ്തു നോക്ക് ..
നാം എത്രത്തോളം രാജ്യസ്നേഹം നമ്മുടെ സമൂഹത്തെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നു ...
പലപ്പോഴും നമ്മുടെ അസ്തിത്വത്തെ പറ്റിപ്പോലും നാം സംശയിക്കുന്നു ...
നാമും തിരിഞ്ഞു നോക്കേണ്ടത് അത്യാവശ്യമാണ് ...
രാഷ്ട്രീയത്തിനും അതിന്റെ നടത്തിപ്പിനും മാറ്റം ആവശ്യമാണ്‌ .. അമേരിക്ക തീര്ച്ചയായും ആ കാര്യത്തില്‍ മാതൃകയാക്കാന്‍ പറ്റിയ രാജ്യമാണ് ...

Unknown said...

good,continue

Anil said...

"1969 ആക്ട്‌ സെക്ഷന്‍ 49 - O " തെരഞ്ഞെടുപ്പ് ബഹിഷ്ക്കരണം അല്ല
മറിച്ച് സമ്മദി ദായകര്‍ക്ക് നല്കുന്ന പ്രത്യേക അധികാരം ആണ് .

ഈ ആക്ട്‌ അനുസരിച്ച് നമ്മുക്ക് തെരഞ്ഞെടുപ്പില്‍ പങ്കാളി ആവുകയും ആര്ക്കും വോട്ട് ചെയ്യാതിരിക്കുകയും ചെയ്യാം.

അതായത് പോളിംഗ് ബൂത്തില്‍ ചെന്ന്, രജിസ്റ്റര്‍ ഇല്‍ ഒപ്പ് വച്ചതിനു ശേഷം. നമ്മള്‍ ആര്ക്കും വോട്ടു ചെയ്യുന്നില്ല എന്ന് പ്രഖ്യാപിക്കാം. ഇതിനെ " 49 - O വോട്ട്" ആയി പരിഗണിക്കും.

ഒരു ഇലക്ഷന്‍ഇല്‍ ഒരാള്‍ "X" വോട്ടിനു വിജയിച്ചു എന്ന് കരുതുക എന്നാല്‍ " 49 - O വോട്ട്" ഈ "X" വോട്ടിനെ ക്കാള്‍ കൂടുതല്‍ ആണെന്കില്‍ ആ തെരഞ്ഞെടുപ്പ് ക്യാന്‍സല്‍ ചെയ്യും. മാത്രമല്ല ആ തെരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ പിന്നീട് റീ പോളിങ്ങില്‍ അവിടെ മത്സരിക്കാന്‍ അയോഗ്യരാകുകയും ചെയ്യും. ഈ സമ്പ്രദായം നല്ല സ്ഥാനാര്‍ത്തികളെ നിര്‍ത്താന്‍ രാഷ്ട്രീയ പാര്‍ടികളെ പ്രേരിപ്പിക്കും.

ഇതുവഴി വോട്ടുചെയ്യാനുള്ള അധികാരം നമുക്കു ഫലപ്രദമായി ഉപയോഗിക്കാം.

ജയ് ഹിന്ദ്‌

Suvi Nadakuzhackal said...

അനില്‍ എഴുതിയ 49-0 യെപ്പറ്റി ഞാന്‍ ആദ്യമായി കേള്‍ക്കുകയാണ്.

Anil said...

"49 -0" (പൂജ്യം) അല്ല "49 - O" (ഓ)

"section 49-O" എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തു നോക്കൂ ..

smitha adharsh said...

അതെ..നല്ല ചിന്തകള്‍..

Anonymous said...

hmmmmmmmmmmmmm

Shades said...

kollaam