Sunday, November 30, 2008

നാണം കെട്ടുകൊണ്ടിരിക്കുന്ന കേരളജനത ( മുംബൈ ഭീകരാക്രമണത്തിന്റെ ബാക്കി പത്രം )



















മുംബൈ സ്‌ഫോടനങ്ങളും തീവ്ര വാദി ആക്രമണങ്ങളും തുടര്‍ന്ന് വിദേശികളും സ്വോദേശികളും അടക്കം പലരും താജ് ഹോട്ടലില്‍ തടവിലാക്കപെടുകയും അവരെ എല്ലാം രക്ഷ പെടുത്തുവാനുള്ള ദൗത്യം ഭാരതത്തിലെയും ലോകത്താകമാനമുള്ള സകല മനുഷ്യ സ്നേഹികളുടെയും പ്രേദീക്ഷയും , വിശ്വാസവും ചുമലില്‍ ഏറ്റുവാങ്ങി ആണ് അവര്‍ ആ കമാന്‍ഡോകള്‍ പൊരുതിയത് .

അത് കേവലം മേജര്‍ രവിയുടെ സിനിമ
ആസ്വദിക്കുന്ന
ലാഹവത്തോടെ വീക്ഷിച്ചവര്‍ക്ക് ആ വീര ജവാന്മാരുടെ രാജ്യത്തോടുള്ള ഹൃദയ വിശുദ്ധിയും അര്‍പ്പണ ബോധവും തിരിച്ചറിയാന്‍ കഴിയാതെ പോകും അതിന് ഉത്തമ്മ ഉദാഹരണമാണ് ഇന്നലെ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ വീട്ടില്‍ അരങ്ങേറിയ രാഷ്ട്രീയ കൂത്താട്ടം .

രാജ്യത്തിന് വേണ്ടിമരിച്ച ആ പട്ടാളകാരന്റെ ശവസംസ്ക്കാര ചടങ്ങില്‍ പങ്കെടുക്കാനോ , ഒരു അനുശോജനമറിയിക്കാനോ കേരളത്തില്‍ നിന്നും ഉള്ള ഒരു രാഷ്ട്രീയ മാംസ പിണ്ടങ്ങളോ ഇല്ലാതിരുന്നത് തീര്‍ത്തും അപമാനകരമായി , എന്തെങ്കിലും ഒരു നല്ല വിജയം നേടിയാല്‍ അത് മലയാളിയുടെ നേട്ടം എന്ന് പറഞ്ഞുകൊണ്ട് പൊങ്ങി പിടിക്കുന്ന ഭരണ പ്രതിപക്ഷ കക്ഷികള്‍ എന്തെ ഈ ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയില്ല ?

ഓ ! അത് കൊണ്ടു എന്ത് പ്രയോജനം ബംഗ്ളു‌രില്‍ നിന്നും എന്നാ വോട്ടു കിട്ടാനാനല്ലേ , ശവാടക്കും കഴിഞ്ഞു ശവത്തിന്റെ ചൂട് ആറികഴിഞ്ഞപ്പോള്‍ ചെന്നിരിക്കുന്നു വലിയ അനുശോദനവുമായി വീ . എസും , കോടിയേരിയും എവിടെയോ വലിയ മല മറിക്കാനുള്ള ആലോജന യോഗവും പാസ്സക്കലും , കാലുവാരലും , പിടിക്കലും ഒക്കെ കഴിഞ്ഞ് ഇടയ്ക്ക് ഒരു വിശ്രമ സാങ്കേതമാക്കാനാണോ മേജര്‍ സന്ദീപിന്റെ വീട്ടിലേക്ക് ചെന്നത് ?

എന്നിട്ടോ അദ്ദേഹത്തിന്റെ പിതാവ് ഉണ്ണികൃഷ്ണന് ഇവരെ കാണുകയെ വേണ്ട എന്ന് തീര്ത്തു പറയുകയും ഇവര്‍ ആരെങ്കിലും വന്നാല്‍ താന്‍ ആത്മഹത്യ ചെയും എന്ന് ഭീഷണി മുഴക്കിയട്ടും പിന്നെയും കള്ളത്തരം കാണിച്ചു ഇടിച്ചു കയറിയത് എന്തിന് വേണ്ടി ആയിരുന്നു ?

കേരളത്തിന്റെ ഭരണചക്രം ഉരുട്ടുന്ന രണ്ടു പ്രധാനികളെ അദ്ദേഹം ഇങ്ങനെ ആട്ടി വിട്ടു എങ്കില്‍ എത്ര മാത്രം അദ്ദേഹത്തിന്റെ മനസ് വേദനിചിരിക്കാനം ? എത്ര മാത്ര അദ്ദേഹം ഇവരെ വെറു‌ത്തിരിക്കണം ? മേജര്‍ സന്ദീപിന്റെ മരണത്തില്‍ ദുക്കിക്കുന്നവരോട് അദ്ദേഹത്തിന്റെ പിതാവ് ഉണ്ണികൃഷ്ണന്‍ പറഞ്ഞതു ഇപ്രകാരമാണ്

" എന്തിന് ഞാന്‍ കരയണം ഇതെന്റെ വെക്തി പരമായ നഷ്ട്ടമല്ല രാജ്യത്തിന്റെ കൂടിയാണ് . ഇപ്പോള്‍ ഞാന്‍ കരയുന്നത് അവന്‍ ഒരിക്കലും ഇഷ്ട്ടപെടുകയില്ല രാജ്യത്തിനായി അവന്‍ ഇതു ചെയിതു എന്ന് ഞാന്‍ പറയുന്നതാവാം അവന്റെ ഇഷ്ട്ടം "

ഓര്‍കുട്ടിലൂടെ മാത്രമാകാതെ ഓരോരുത്തരുടെയും ഹൃദയത്തിലൂടെ വജ്രസൂജിപോലെ കടന്നു പോകട്ടെ അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ നമ്മുടെ രാജ്യത്തിന്റെ ഭാവി കാത്തുസൂക്ഷിക്കാന്‍ വേണ്ടി പൊരുതിമരിച്ച ഓരോ സൈനീകരുടെയും ആത്മ ശാന്തിക്ക് വേണ്ടി നമ്മുക്ക് പ്രാര്‍ഥിക്കാം ഭാരതം വിജയികട്ടെ ................... ജയ് ജവാന്‍

6 comments:

Tince Alapura said...

മുംബൈയില്‍ പൊലിഞ്ഞു പോയ എന്റെ പ്രീയ സഹോദരങ്ങള്‍ക്ക്‌ വേണ്ടി സ്നേഹപൂര്‍വ്വം ഈ ബ്ലോഗ് സമര്‍പ്പിക്കുന്നു

Rejeesh Sanathanan said...

വന്ദേമാതരം.....

സുല്‍ |Sul said...

ആദരാജ്ഞലികള്‍!
-സുല്‍

Sunith Somasekharan said...

VANDEMATRAM

keralafarmer said...

ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച മേജര്‍ ഉണ്ണികൃഷ്ണന്റെ പിതാവിന്റെ മനസിനേറ്റ മുറിവ് കക്ഷിരാഷ്ട്രീയത്തിന് അതീതമായി ചിന്തിച്ചാല്‍ ഖേദകരം എന്നല്ലാതെ എന്താ പറയുക.

jinesh mr said...

u are the good indian cicyzen,,..