Saturday, November 19, 2011

നാശം വിതക്കാന്‍ മുല്ലപെരിയാര്‍ ! ഉറക്കം നടിച്ചു സര്‍ക്കാര്‍ ഉണര്‍ത്താന്‍ ശ്രേമിക്കാതെ ജനങ്ങള്‍


മരണ മണി അടിച്ചു തുടങ്ങിയട്ടു കാലങ്ങള്‍ അയി കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം ഇടുക്കിയില്‍ ഉണ്ടായ ഭൂകംബതോടെ രൂപം കൊണ്ട് തുടങ്ങിയ ചോര്‍ചക്ക് പന്ത്രണ്ടു വര്‍ഷങ്ങള്‍ പിന്നിട്ടു കഴിഞ്ഞട്ടും പരിഹാരം കാണാന്‍ കാല കാലങ്ങളില്‍ മാറി വന്ന ഭരണ കൂടങ്ങള്‍ക്ക് ആഇട്ടില്ല ! ഇനി എന്ന് ആഗും തീരുമാനം ? വണ്ടിപെരിയാര്‍ മുതല്‍ എറണ്നാകുളം വരെ ഉള്ള ജനങ്ങളെ അറബിക്കടലിന്റെ അടിത്തട്ടിലേക്ക് കൊണ്ട് പോയി പട്ടടയില്‍ ഒടുക്കിയട്ടോ , അതോ സ്രാവിന് ഭഷണം ആകിയട്ടോ ?
എന്താണ് സര്‍ക്കാരിന് ജനങ്ങളോട് ഇത്ര അമ്മഇമ്മ പോര് ? ചില സിനിമ കളില്‍ കാണുന്നത് പോലെ തീവ്ര വാദികളില്‍ നിന്നോ , വിദേശ ശത്രുകളില്‍ നിന്നോ ആചാരം വാങ്ങിയട്ടുണ്ടോ , എല്ലാവരെയും കൊന്നു കൊടുക്കാം എന്നും പറഞ്ഞു കൊണ്ട് ? ഓരോ ദിവസവും ചോര്‍ച്ച കൂടി വരുന്നു അടിനനുസരിച്ചു ഗവര്‍മെന്റെ പഠനം നടത്താന്‍ ആളുകളെ അയക്കുന്നു .... ഇടുക്കി എന്താ റിസേര്‍ച്ച് നടത്തി ഡോക്ടറേറ്റ്‌ നേടാനുള്ള പരിഷണ ശാലയോ ? ഇവന്മാരുടെ പടുതം എന്ന് തീരും ? മേല്‍ പറഞ്ഞ ദുരന്തം സംഭവിച്ച ശേഷമോ ?
ഇടുക്കിയില്‍ മരണം അണപൊട്ടി ഒഴുകിയാല്‍ തമിഴ് നാടിനു ഒരു നഷ്ട്ടവും സംഭവിക്കാനില്ല സര്‍ക്കാരിന് കുറച്ചു മണ്ഡലങ്ങളും നഷ്ട്ടമാകും അതിനു അവര്‍ക്കെന്തു ചേതം ഒരാഴ്ചത്തെ ദുക്കാചരണം പിന്നെ ഒരു മാപ്പ് പറച്ചില്‍ അവിടെ തീര്‍ന്നു എല്ലാം ....... പണ്ടത്തെ ചെറുപ്പക്കാര്‍ക്ക് എങ്കിലും ചുണ ഉണ്ടായിരുന്നു, ഇന്ന് അതും ഇല്ല ഒരു മൊബൈല്‍ ഫോണ്‍ പിന്നെ ഫേസ് ബുക്ക്‌ ഇത്രയും ഉണ്ടങ്കില്‍ അവന്റെ ലോകം ഹാപ്പി അയി .
ജാലിയന്‍ ബാലബാഗ് കൂട്ടകൊലയുടെ ഉത്തരവാദി ജനറല്‍ യര്‍നെ വര്‍ഷങ്ങള്‍ക്കു ശേഷം അവന്റെ ജന്മ നാട്ടില്‍ പൊയ് കൊന്ന വീര ദേശാഭിമാനികള്‍ ഇവിടെ ജീവിച്ചിരുന്നു അന്ന് വിദേശികള്‍ നമ്മളെ കൂട്ടകൊല ചെയിതു എങ്കില്‍ ഇന്ന് നാട്ടല്ലിനു ബലം ഇല്ലാത്ത സോദേശികളായ ഭരണ പ്രതിപക്ഷ ഷണ്ഡന്‍മാരും .ഇനി ഒരു ദുരന്തം ഉണ്ടായാല്‍ പ്രതികാരം ചെയാന്‍ പൊയ്ട്ടു അതിനെ അതിജീവിക്കാന്‍ ഉള്ള കറുത്ത് പോലും ജനങ്ങള്‍ക്ക്‌ ഇല്ലാ . ഇനിയും ഉറക്കം നടിച്ചു കിടക്കുന്നവരെ കസേരയില്‍ നിന്നും മറിച്ചിടേണ്ട നമ്മള്‍ ഉറക്കം വിട്ട് ' ഇനിയെങ്കിലും ഉണരൂ ' ഇല്ലെങ്കില്‍ ഒരു ദിവസം നമ്മള്‍ ഉണരുന്നത് വാക്കുകളെക്കാള്‍ ഭാരം പേറുന്ന ദുരന്തത്തിന്റെ പ്രഭാത കാഴ്ചകളിലേക്ക് ആക്കും .

Tuesday, November 8, 2011

കൃഷ്ണനും രാധയും പിന്നെ പ്രേക്ഷകരും

മലയാള മനോരമ ചാനലില്‍ ഇന്നലെ നടന്ന നീയന്ത്രണരേഖ എന്നാ പരിപാടിയില്‍ ഉണ്ടായ ഏറ്റുമുട്ടലുകളില്‍ നിന്നും വെക്തമാകുന്നത് സന്തോഷ്‌ പണ്ഡിറ്റ്‌ മലയാള സിനിമയില്‍ മാറ്റത്തിന് തിരി കൊളുത്തി യിരിക്കുന്നു എന്ന് തന്നെ. കോടികള്‍ മുടക്കി പടങ്ങള്‍ നിര്‍മിച്ചിട്ടും വലിയ താരനിരകള്‍ ഉണ്ടായിട്ടും പടം പെട്ടില്‍ തന്നെ ഇരിക്കുന്നവര്‍ക്ക് തീര്‍ച്ചയായും വെറും അഞ്ച് ലക്ഷ്വുമായ് വന്നു അമ്പതു ലക്ഷ്വുമായ് പോയവനെ അങ്കീകരിക്കാന്‍ ബുത്തിമുട്ട്ഉണ്ടാവും അത് മലയാളിയുടെ പൊതുവേ ഉള്ള സ്വോഭാവം. ഇന്നലെ നടന്ന ചാനല്‍ ഏറ്റുമുട്ടലില്‍ ബാബു രാജ് അടക്കമുള്ള സിനിമാ കാര്‍ എന്തിനാണ് ഇത്ര രോഷം കൊള്ളുന്നത്‌ സന്തോഷ്‌ പണ്ഡിറ്റ്‌ എന്താ വല്ലവനെയും കുത്തികൊന്നോ ? അതോ പറവൂര്‍ പോലുള്ള പീഡനത്തില്‍ പ്രതി യാണോ ? റിയല്‍ സാമുഹിക ദ്രോഹി കളെ മാലയിട്ടു കൊണ്ടുനടക്കുന്നവര്‍ക്ക് എന്ത് യോഗ്യതയുണ്ട് ഇയാളുടെ നേരെ കുരക്കാന്‍ ? മലയാള സിനിമയെ ഇയാള്‍ നസിപ്പിച്ചത്രേ ആരാണ് ശരിക്കും മലയാള സിനിമയെ തകര്‍ത്തത് , ആ ചനാല്‍ ഷോയില്‍ പങ്കെടുത്ത ഒരു ബുദ്ധി ജീവി പറഞ്ഞത് മലയാള സിനിമയുടെ തകര്‍ച്ചക്ക് ഞാന്‍ അടക്കം ഉത്തരവാദികള്‍ ആണെന്ന് അതിനു അയാള്‍ മാപ്പും പറയുന്നു (കോപ്പ് ) ഇനി അടുത്ത വിദ്വാന്‍ പതിനെട്ടു വര്‍ഷമായി ഞാന്‍ കഷ്ട്ടപെട്ടുഇപ്പോള്‍ ഒരു നിലയില്‍ ഏത്താറായാതെ ഉള്ളു അപ്പോളേക്കും ലവന്‍ സിനിമയെ തകര്‍ക്കുമോ എന്നാ പേടി ഇനി ഒരു ചോദ്യം ആന പുറത്ത് ഇരിക്കുന്നവന്‍ പട്ടിയെ പേടിക്കണോ ? പേടിക്കണം പട്ടിക്ക് ടോണി ജായുടെ കഴിവ് ഉണ്ടെങ്കില്‍ ... ഇതാണ് ഇവരുടെ പേടി ഒരു കാര്യം ജനങ്ങള്‍ ഇയളിലൂടെ തിരിച്ചറിഞ്ഞു പത്തു ലക്ഷം രൂപയുണ്ടെങ്കില്‍ ആര്‍ക്കും പടം പിടിക്കാം , ഇങ്ങനെ ചെലവു കുറഞ്ഞു വരുന്ന പടങ്ങളില്‍ കലാമൂല്യം ഉള്ള പടങ്ങള്‍ ഉണ്ടായാല്‍ പെണ്ണ് പിടിക്കാനും ജാഡ ഇറക്കാനും മാത്രമ്മായ് താങ്കള്‍ കൊണ്ട് നടന്ന സിനിമാ ലോകം സാദരണകാരുടെ കയില്‍ അകപ്പെട്ടാല്‍ ? ഇതാണ് ഇവരുടെ വേവലാതി ..ഇനി പ്രേഷകരോട് ആരുടെയെങ്കിലും വീട്ടില്‍ വന്ന് ഇയാള്‍ അപേക്ഷിച്ചോ എന്‍റെ പടം വന്ന് കാണണേഎന്ന് ? എന്താണ് ഇയാള്‍ ചെയ്ത തെറ്റ് നമ്മളില്‍ എത്രയോ പേര്‍ സിനിമയില്‍ അഭിനയിക്കാന്‍ അവസരം തേടി ഈ ജാഡ ക്കാരുടെ അടുക്കല്‍ പോയി നാണം കെട്ടു കഴിവ് ഇല്ലാതകൊണ്ടാണോ നമ്മള്‍ തള്ളപെട്ടത് ? അല്ല മക്കള്‍ രാഷ്ട്രീയം പോലെ സിനിമയും വഴി മാറിയപ്പോളും ആരാധകര്‍ എന്നും പറഞ്ഞ്‌ എല്ലാ കൂത്താട്ടതിനും കൂട്ടുനിന്നപ്പോള്‍ ഓര്‍ക്കണമായിരുന്നു ആസന്നമായി കൊണ്ടിരിക്കുന്ന അപകടം എന്താണ് എന്ന് , കിടക്കാന്‍ തയാര്‍ ആണെങ്കില്‍ പെണ്ണിന് അവസരം കാശ് കൊടുത്താല്‍ മാത്രം ആണിനും എന്തൊക്കെ തെമ്മാടി താരമാണ് ഈ ഫീല്‍ഡില്‍ നടക്കുന്നത് അതിനൊന്നും ആര്‍ക്കും പ്രശ്നം ഇല്ല ഒരു പാവം സന്തോഷ്‌ പണ്ഡിറ്റ്‌ പടം പിടിച്ചപ്പോള്‍ അതായി കുറ്റം പിന്നെ എന്‍റെ കൂട്ടുകാരും ഈ ഷോയില്‍ പങ്കെടുത്തിരുന്നു അവര്‍ ഒന്ന് രണ്ടു ഷോര്‍ട്ട് ഫിലിം എടുത്തിട്ടും ഉണ്ട് അത് youtube -il പോലും ഇടാന്‍ പറ്റാത്ത ഒരുത്തന്‍ വികാരപ്രേകാടനം നടത്തുന്നത് താനും ഒരു ഡയറക്ടര്‍ ആണെന്ന് അവകാസപെട്ടാണ് അവന്‍റെ വിചാരം തന്‍റെ പ്രകടനം കണ്ടു ബാബു രാജ് അടക്കമുള്ളവര്‍ തനിക്കു ഒരു അവസരം തരുമെന്നാണ് , മറ്റൊരു സുഹൃത്ത്‌ പറഞ്ഞത് മൂന്നു മണിക്കൂര്‍ തെറി വിളിക്കാന്‍ വേണ്ടി യാണ് താന്‍ കൃഷ്ണനും രാധയും കാണാന്‍ പോയത് എന്ന് ആര്‍ക്കാണ് നഷ്ട്ടം അമ്പതു രൂപ സന്ധോഷ് പണ്ടിട്റ്റ് നു കൊടുത്തിട്ട് അയാളെ തെറി വിളിക്കുന്നു ഇനി പറയു ആരാണ് റിയല്‍ മണ്ടന്‍ ? ഞാന്‍ അടക്കം ഉള്ളവര്‍ ഷോര്‍ട്ട് ഫിലിം എടുത്തു വീട്ടിലെ കാശ് കളഞ്ഞതല്ലാതെ പത്തു രൂപ വീട്ടില്‍ കൊണ്ടു പൊയട്ടില്ല എന്തായാലും സ്വൊന്തം വീട് പണയം വച്ചിട്ടായാലും കണ്ടവന്‍ന്‍റെ കാലു പിടിക്കാതെ ബിസിനസ് നടത്തി പണം നേടിയല്ലോ ആ ചങ്കൂറ്റത്തോടെ സിനിമയെ സമീപിക്കാന്‍ ഇവരില്‍ ആര്‍ക്കു പറ്റും ? ഇനി ഇയാള്‍ കൊണ്ടുവന്ന ഈ പാതയിലൂടെ പുതിയ നല്ല സിനിമകള്‍ വരട്ടെ എന്ന് പ്രതീക്ഷിക്കം .രാജാവ് നഗ്ന്നനാണ് എന്ന് വിളിച്ചു പറഞ്ഞ കുട്ടിയെ പ്രാന്തന്‍ എന്ന് മുദ്ര കുത്താതെ അത് സത്യമാണോ എന്ന് അന്വേഷിക്കുന്നതാണ് മന്ന്യത, അല്ലാതെ ചനാല്‍ ഷോയില്‍ പങ്കെടുക്കാന്‍ എന്‍റെ ഒരു സുഹൃത്ത്‌ പോയത് സന്ധോഷ്പണ്ഡിറ്റ്‌ന്‍റെ അടുത്ത് അയാളുടെ അടുത്ത പടത്തില്‍ അവസരം ചോദിക്കാന്‍ അവിടെ ചെന്നപ്പോള്‍ എല്ലാവരും അയാള്‍ക്ക്‌ എതിരെ താന്‍ അവിടെ എന്തെങ്കിലും പറഞ്ഞാല്‍ ഒറ്റപെട്ടാലോ ഈ ഫീദി മൂലം അവനും അവരോടൊപ്പം ചേര്‍ന്നു ഇതാണ് യഥാര്‍ത്ഥ മലയാളി എന്ന് ഉറക്കെ പറഞ്ഞു കോണ്ടുതന്നെ . ഇനി സന്ധോഷ് പണ്ടിടിനെ കുറിച്ച് കുടുതല്‍ പ്രതികരണങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയുക