Thursday, October 13, 2011

ജോലി തട്ടിപ്പ് എയര്‍ ഇന്ത്യ പങ്കാളിയോ ?


എയര്‍ ഇന്ത്യ നഷ്ട്ടത്തില്‍ ഒരു പഴംചൊല്ലുപോലെ സുപരിചിതമായ വാക്ക് ഇത് സത്യമെങ്കില്‍ എന്താണ് ഇതിന് കാരണം ? ഈ നഷ്ട്ടം നികത്താന്‍ എന്താണ് വഴി ? ഇങ്ങനെ ഉയരുന്ന ചോദ്യങ്ങളില്‍ തടഇടാനായി ഏതോ നിര്‍ഗുണന്‍ടെ തലയില്‍ ഉടലെടുത്ത ഉത്തരം ഉദ്യോഗാര്‍ത്തി കള്‍ക്ക് നീണ്ട കാത്തിരുപ്പും പണ നഷ്ട്ടവും, മാന നഷ്ട്ടവും , അവസാനം വേദനയോടെയുള്ള നിരാശയും .... ആരും ഇതുവരെ പരിഗണിക്കാതെ വാര്‍ത്തകളിലേക്ക് കൊണ്ടുവരാത്ത ചതിക്കപെട്ട ഉദ്യോഗാര്‍ത്തി കളുടെ കണ്ണീരില്‍ നനഞ്ഞ കറുത്ത ദിനങ്ങളുടെ നിഗൂടതകളിലേക്ക് ഒരു എത്തിനോട്ടം .......
ജെറ്റ് യാര്‍വൈസ്, കിംഗ്‌ ഫിഷര്‍ ,തുടങ്ങി നിരവധി കമ്പനികള്‍ ഇന്ത്യയില്‍ സര്‍വീസ് നടത്തുന്നു യര്‍ ഇന്ത്യ ഇവിടെ വെത്യസ്തമാകുന്നു .2010 ഒക്ടോബറില്‍ നെടുമ്പാശേരി എയര്‍ പോര്‍ട്ടില്‍ വച്ചുനടന്ന cabin crew വാക്ക്ഇന്‍ ഇന്‍റെര്‍വ്യൂ വില്‍ 300/- രൂപയായിരുന്നു ഫീസ്‌ 2011 ജനുവരിയിലും അതുതന്നെ തുടര്‍ന്നു പിന്നീട് 2011 ജൂണ്‍ ജൂലായ്‌ മാസങ്ങളില്‍ തിരുവനന്തപുരം , ചെന്നയ്, ബാങ്ക്ളൂര്‍ , സെക്കന്ദ്രബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ തുക 500 ആയി ഉയര്ന്നു . ഇനി രണ്ടു മൂന്നു ചോദ്യങ്ങള്‍ ചോദിക്കട്ടെ ? 1) എയര്‍ ഇന്ത്യ നഷ്ട്ടത്തില്‍ 2) ഉള്ള സ്ടഫുകളെ പിരിച്ചുവിടുന്നു ,3)ഒരു വര്ഷം മുന്‍പ് ഇന്‍റെര്‍ വ്യൂ വിന്‍റെ സകല കടമ്പകളും കടന്നവരെ പോലും appoint ചെയിതിട്ടില്ല . എന്നിട്ടും എന്തിനു വേണ്ടിയാണ് ലക്ഷങ്ങള്‍ ചെലവിട്ട് എവിയേഷന്‍ കോഴ്സ് പഠിച്ച ഉദ്യോഗാര്‍ത്തികളെ വഞ്ചിക്കാന്‍ ഗവര്‍മെന്‍റ്റിന്‍ടെ സ്വൊന്തം സ്ഥാപനം try ചെയുന്നത് ? ഉത്തരം സിമ്പിള്‍ ആയ് കണക്കു കൂട്ടാം ഒരു സ്ഥലത്ത് ഇന്‍റെര്‍ വ്യൂ നടക്കുമ്പോള്‍ സംവരണം ലഭിക്കാത്ത 500 പേര്‍ ഉണ്ടാകും ഒരാളില്‍ നിന്നും അഞ്ഞൂറ് രൂപ നിരക്കില്‍ വാങ്ങിയാല്‍ 500*500= 250000 /= ഇങ്ങനെ ഇന്ത്യയില്‍ ഒട്ടാകെയുള്ള സഞ്ചാരത്തിലൂടെ ഉദ്യോഗാര്‍ത്തികളെ വഞ്ചിച്ചു പലതവണയായി തട്ടിക്കുന്നത് കോടികള്‍ യാതൊരു ഉപയോഗവുമില്ലാത്ത ചില institute കള്‍ സുന്ദരികള്‍ ആയ മോഡ്ലുകള്ടെ പരസ്യ പലകകള്‍ ഉയര്‍ത്തി അതിലേക്കു ആകര്‍ഷിക്കുമ്പോള്‍ അവര്‍ കൊടുക്കുന്ന ഒരു വാഗ്ഥാനം ഉണ്ട് ജോലി വാങ്ങി തരാന്‍ ഞങ്ങള്‍ നിങ്ങളോട് കൂടെ ഉണ്ടാകും എന്ന് , എന്നിട്ട് cource ഇന്‍റെ ഇടയില്‍ പല പേരും പറഞ്ഞു പണം പിഴിയുന്ന ഇവര്‍ cource കഴിഞ്ഞ് വിദ്യര്ത്തികള്‍ തിരിച്ച് അവിടെ കയറി ചെന്നാല്‍ മുന്‍പരിചയം ഭാവിക്കാതെ വാതില്‍ അടക്കുകയാണ് ചെയുന്നത്
പേരും പെരുമയും ഉയര്‍ത്തി കാട്ടി
വിദ്യര്ത്തികളെ ചൂണ്ട ഇട്ടു പിടിക്കുന്ന institute-കള്‍ എത്തറ പേര്‍ക്ക് ജോലി വാങ്ങി നല്‍കി അവസാനം ഗതി കെട്ട് കാശും കെട്ടി വച്ച് കയറി കൂടുന്നത് എതെങ്കിലും എയര്‍ പോര്‍ട്ടില്‍ ground staf ആയി അവര്‍ക്ക് കിട്ടുന്നതോ നാലായിരം രൂപ ബാക്കി തുക മുഴുവന്‍ കരാറുകാര്‍ തട്ടിക്കുന്നു എന്തിനാണ്‌ ഗവര്‍മെന്റു നേരിട്ട് നടത്തേണ്ട ജോലികള്‍ ഇങ്ങനെ കരാറുകാര്‍ക്ക് കൊടുക്കുന്നത് ?കടം മേടിച്ചും ലോണ്‍ എടുത്തും , കഷ്ട്ട പെട്ട് പഠിച്ചു ജോലി വാങ്ങിയവരുടെ കണ്ണീരിനും വിയര്‍പ്പിനും എന്ത് വില ? ഇതിനെ കുറിച്ച് എഴുതാന്‍ വാര്‍ത്തയാക്കാന്‍ media പോലും മടിക്കുന്നു ഇവരില്‍ നിന്നും കിട്ടുന്ന ലക്ഷങ്ങളുടെ പരസ്യങ്ങള്‍ക്ക് വേണ്ടിയാണോ അവസ്യാമില്ലാത്ത കാര്യങ്ങള്‍ക്ക് പിന്നാലെ വരെ പായുന്ന media കണ്ണുകള്‍ അടക്കുന്നത് ? ആകെ വന്നത് ഒരു അന്തി പേപ്പറില്‍ രണ്ടു കോളം വാര്‍ത്ത അതിനു ശേഷം അവരും ആ വാര്‍ത്ത‍ വിസ്മരിച്ചു ഈ പാവങ്ങള്‍ക്ക് വേണ്ടി ഒരു വാക്ക് ഉരുവിടാന്‍ opposition പാര്‍ട്ടിയോ മനുഷ്യ അവകാശ സങ്കടനകളോ ഇല്ലാ എന്നാല്‍ കൂടുതല്‍ വാര്‍ത്തകളും തെളിവുകളും ആയി പുതിയ പരമ്പര ഇവിടെ തുടങ്ങുന്നു .......................