Friday, July 25, 2008

വിടപറയാതെ നിനക്കായ്മാത്രം ..........

പ്രിയ സഹി നിനക്കായ് ഞാന്‍ കുറിക്കുന്നു ......... എത്രയോ യുഗങ്ങളായി ഏകാന്തതയുടെ നുകവും പേറി ഞാന്‍ വേദനകളെ താലോലിക്കുന്നു , എത്ര തവണ സൂര്യന്‍ ഉദിച്ചു എത്ര തവണ സൂര്യന്‍ അസ്തമിച്ചു ഓരോ അസ്തമയവും പുത്തന്‍ പ്രഭാതങ്ങള്‍ക്കായ് ആയുള്ള ഒരുക്കം ആയിരുന്നു , എന്ടെ കൌമരകനി ഓരോ തവണ നീ എന്നോട് വഴക്ക് അടികുംബോഴും മാനത്ത് ഒരായിരം നക്ഷത്രങ്ങള്‍ സങ്കടപ്പെടുമായിരുന്നു രാത്രിയുടെ യാമങ്ങളില്‍ ഞാന്‍നിന്നെ ഓര്‍ത്തു വിലപിക്കുമെന്നു അവര്‍ക്ക് അറിയാമായിരുന്നു പ്രകൃതിഉം ദൈവവും എന്നെ അറിഞ്ഞു ദൈവത്തിന്‍റെ സകല സൃഷ്ടികളും എന്നെ ഓര്‍ത്തു നെടുവീര്‍പെട്ടു എന്നെ ആശ്വസിപ്പിക്കാന്‍ മന്തമാരുതന്‍ തിരളി മരങ്ങളെ തലോടി എന്‍റെ അടുത്തെത്തി എന്നാല്‍ അവര്‍ അറിഞ്ഞില്ല എന്ടെ കൌമാരാ സുന്ദരിയുടെ ഗന്ദംഎന്താണന്നു എനിക്കറിയാമെന്ന് അറിയാതെയാണെങ്കിലുംഒരേ അധ്യയന മുറികളില്‍ കമ്പ്യൂട്ടര്‍ പഠിച്ചുകൊണ്ടിരുന്ന കാലത്തു ആ ഗന്ദം ഞാന്‍ എത്രയോ തവണ അറിഞ്ഞിരുന്നു പനിനീര്പൂവിന്‍ സുഗന്തം വരെ പരാജയപെടുത്തിയ ആ ഗന്ദം ഞാന്‍ സ്വപ്നങ്ങളില്‍ നട്ടുവളര്‍ത്തുന്ന പൂന്തോട്ടത്തിലെ ആ പൂവല്ലേ നീ ,എന്നാല്‍ മന്തമാരുതന്‍ എന്നെ ആശ്വസിപ്പിക്കാന്‍ കൊണ്ടുവരുന്ന ആ ഗന്ധം ഞാന്‍ സ്നേഹത്തോടെ നിരസിക്കുമായിരുന്നു എന്തന്നാല്‍ എന്ടെ കൌമാര കനി നീ എന്നെങ്കിലും എന്നെ ആലിങ്കനം ചെയും എന്നെങ്ങിലും നമ്മളൊരു മെത്തയില്‍ ഉറങ്ങും അന്ന് നിന്ടെ നിശ്വാസം എനിക്കും എന്ടെ നിശ്വാസം നിനക്കും ആയിരിക്കും . ആ നാള്‍ വരെ വേദനയുടെ ഈ നുകം പേറി ഞാന്‍ പിടിച്ചുനില്‍ക്കും കാരണം എന്ടെ പ്രത്യാശ നീ എന്ന പ്രേമത്തിലാണ് .

ഇവിടെ കിട്ടുന്ന കടുത്ത പരിശീലനം , ഒരു നിമിഷം മനപൂര്‍വ്വം അശ്രദ്ധ കാട്ടിയാല്‍ മതി മരണത്തിന്‍ടെ ചിറകുകള്‍ എന്നെ താങ്ങി യാത്രയാകും .എന്നാല്‍ ഞാന്‍ ശ്രദ്ധിക്കുമായിരുന്നു ആ ചിറകില്‍ വീഴാതിരിക്കാന്‍ .എന്തെന്നാല്‍ ,ദൈവം എനിക്കായി നിന്നെ ഒരുക്കിയിരിക്കുന്നു നിനക്കായ് എന്നയൂം ദൈവത്തിന്റെ ഗിഫ്റ്റ് ഞാന്‍ മനപൂര്‍വ്വം തട്ടികലയാണോ ? ഒരിക്കലുമില്ല ..........
പ്രിയ കൂട്ടുകാരി ........നിന്നോട് മനസ് തുറക്കുമ്പോള്‍ എന്‍ടെ കലാലയ ജീവിതത്തിലെ ഒരനുഭവവും ഞാന്‍ ഓര്‍ത്തുപോകുന്നു എന്‍ടെ ജൂനിയര്‍ അയി പഠിക്കുന്ന ഒരു പെണ്‍കുട്ടി സ്കൂട്ടറില്‍ പോകുമ്പോള്‍ ആ കുട്ടിയുടെ ഷോള്‍ സ്കൂട്ടറിന്റെ വീലില്‍ ഇരയെ കുരുക്കിയ ചക്ഷകനെ പോലെ വലിഞ്ഞു മുറുകി അവിടേക്ക് ചിറകു വിടര്‍ത്തിഎത്തിയ മരണത്തിന്‍ടെ ദൂതന് മുന്പേ ദൈവം എന്നെ അവളുടെ രക്ഷകനാക്കി , മുന്പ് ഞാന്‍ പടിചിട്ടോ കേട്ടിട്ടോ പോലുമില്ലാത്തതുമായ ഒരു ജീവിത സത്യം ഞാന്‍ അവളോട്‌ പറഞ്ഞു ......."പ്രിയ കൂട്ടുകാരി നീ അതിവ സുന്ദരിയല്ലോ "[നിന്നെയല്ലാതെ മറ്റൊരു പെണ്‍കുട്ടിയെ സുന്ദരിയാണ് എന്ന് ഞാന്‍ പറഞ്ഞതു , ഞാന്‍ പറയാന്‍ പോകുനതിന്‍ടെ ഗൗരവം അവള്ക്ക് മനസിലകുന്നതിനു വേണ്ടിയാണെന്ന് എന്ന് ഹൃദയതിലെങ്ങിലും നീ വിശ്വസിക്കണം , കാരണം ഇതിന്‍ടെ പേരില്‍ ഒരു ഭൂകമ്പം ഞാന്‍ പ്രതിക്ഷിക്കുന്നു എന്നാലും നീ ഹൃദയത്തില്‍ എന്നെ കരുതുന്നു അതിന് നിനക്കു നന്ദി ] ഞാന്‍ തുടര്‍ന്നൂ ....."ഈ സൌന്ദര്യം നിനക്കു നല്കിയ ദൈവത്തെ ഞാന്‍ മഹത്വപെടുത്ത്തുന്നു .....എന്നാലും കൂട്ടുകാരി ഈ സവുന്ദര്യം ദൈവം നിനക്കു നല്കിയിരികുനത് നിനക്കയല്ല പിന്നെയോ എവിടെയോ നിനക്കായ് സൃഷ്ടിക്കപെട്ട നിന്ടെ ഇണക്ക് വേണ്ടിയാണ് നിന്ടെ ഈ സവുന്ദര്യം , നീ മരിച്ചാലും അവന് മറ്റൊരു ഇണയെ കിട്ടും പക്ഷെ അവള്ക്ക് ഒരിക്കലും നീ അവനെ സ്നേഹിക്കുനതുപോലെ സ്നേഹിക്കാന്‍ പറ്റുകഇല്ല നിന്ടെ സ്ഥാനത്ത് വന്ന അവള്‍ അവനെ നൊമ്പരപെടുത്തുകയും അവസാനം അവരുടെ ദാമ്പത്യം കാട്ടാരിലൂടെ ഒഴുകി അഗാധ ഗര്‍ത്തത്തില്‍ പതിച്ചു ചിന്നി ചിതറിയ ചങ്ങാടം പോലെ ഒരിക്കലും കൂടിചെരന്‍ കഴിയാതെ ചിതറീപോകുന്നു , ഇന്നു ഭൂമുഖത്തുള്ള ഉള്ള ദാമ്പത്യ ബന്ധങ്ങള്‍ ഇതു പോലെ വിവാഹ മോചനത്തില്‍ കലാശിക്കുന്നു അതിന് കാരണമോ , അവനോ അല്ലെങ്ങില്‍ അവള്‍ക്കോ യഥാര്‍ത്ഥത്തില്‍ ചേരേണ്ടിയിരുന്ന ദൈവത്തിന്ടെ ഒറിജിനല്‍ ഗിഫ്റ്റ് വഴിക്ക് എവിടെയോ മരണത്ത്തിണ്ടേ ദൂതന്മാര്‍ കവര്‍ച്ച ചെയ്തു എന്നാണ് ........അതിനാല്‍ ഈ സത്യം മനസിലാക്കി യാത്രയാകൂ കൂട്ടുകാരി സ്വര്‍ഗത്തില്‍ എത്തി വിലപിച്ചിട്ട് എന്ത് പ്രയോജനം"

" ഷോലവനത്തിലെ പനിനീര്‍ പൂവേ "........... ഇതുപോലെ തന്നെ നിനക്കായ് ജനിച്ച ഞാന്‍ മരിച്ചാല്‍ നിനക്കും മറ്റൊരാളെ ദൈവം തരും തീര്‍ച്ച തന്നെ എന്നാല്‍ ഒരിക്കലും അവന് നിന്നെ എന്നെ പോലെ അലിങ്ങണം ചെയാന്‍ ആവില്ല ,കാരണം ഞാന്‍ നിന്നെ അലിങ്ങണം ചയൂന്നത് ഇതുവരെ ഒരു വിശ്വാസത്തില്‍ മാത്രം അറിഞ്ഞിട്ടുള്ളതും ഇതുവരെ നീ കണ്ടിട്ടില്ലാത്തതും ആയ സ്നേഹം എന്നാ അദൃശ്യ ശക്തിയെ ദ്രിസ്യ ശക്തി ആക്കികൊണ്ടാണ് -നീ സ്നേഹം അനുബവിചിട്ടുണ്ടാവും എന്നാല്‍ കണ്ടിട്ടില്ല എങ്കില്‍ ഇനി കണ്ണടക്കു ഞാന്‍ നിന്റെ മനസിന്റെ ആഴങ്ങളില്‍ ഉണ്ടോ എന്നാല്‍ നീ സ്നേഹത്തിന്റെ രൂപവും കണ്ടുകഷിഞ്ഞു ........